
കൊഞ്ചാതെ ചാഞ്ചാടാതെ
ചുണ്ടിലൊരു പുഞ്ചിരി പൂവായ് വിടരുമ്പോള്‍
തേന്‍ നുകരാന്‍ എത്തും ഞാന്‍
ഒരു ചിത്ര ശലഭത്തേപ്പോല്
മഴയായ് ഞാന്‍ പെയ്തൊഴിയുമ്പോള്‍
ഏഴു വര്ണ്ണങ്ങളാലൊരു മഴവില്ലാവുക നീ
അഞ്ചിതള്‍ പൂവേ നീ കൊഞ്ചാതെ ചാഞ്ചാടാതെ
തുടരുന്ന നിന് ചടുലനടനതിലൊരു മയിലിന്റെ ലാസ്യം
മൊഴിയുന്ന വാക്കുകളിലൊഴുകുന്ന സംഗീതം