
കൊഞ്ചാതെ ചാഞ്ചാടാതെ
ചുണ്ടിലൊരു പുഞ്ചിരി പൂവായ് വിടരുമ്പോള്
തേന്‍ നുകരാന്‍ എത്തും ഞാന്‍
ഒരു ചിത്ര ശലഭത്തേപ്പോല്‍
മഴയായ് ഞാന്‍ പെയ്തൊഴിയുമ്പോള്‍
ഏഴു വര്‍ണ്ണങ്ങളാലൊരു മഴവില്ലാവുക നീ
അഞ്ചിതള്‍ പൂവേ നീ കൊഞ്ചാതെ ചാഞ്ചാടാതെ
തുടരുന്ന നിന്‍ ചടുലനടനതിലൊരു മയിലിന്റെ ലാസ്യം
മൊഴിയുന്ന വാക്കുകളിലൊഴുകുന്ന സംഗീതം
മറയുന്നയസ്തമയ സൂര്യനെ ചാലിച്ച
നിന്‍ ചുണ്ടെന്നൊട് മന്ത്രിച്ചനിറമുള്ള സ്വപ്നങ്ങളള്‍
നിറയുന്ന മന്ദഹാസങ്ങള്‍
ഒരു പകല്‍ കിനാവയിരുന്നോ
കരയാതെ തളരാതെ കണ്ണീരൊഴുക്കാതെ
സന്ധ്യപോല്‍ ചോന്നൊരു ചുണ്ടത്ത്‌പുഞ്ചിരി
ചേര്‍ത്തൊരു പാട്ട്പാടാം
കുയിലിന്റെ ഈണത്തില്‍
മയിലിന്റെ നാട്യത്തില്‍
ഹൃദയത്തിലലിയുന്ന പാട്ട് പാടാം
കാതോര്‍ത്ത് കരളാലെ കൈകോര്‍ത്ത്
കടലോരത്ത് ചെന്നിരുന്നാ പാട്ട് പാടാം
By : Vineeth