ചന്തയിലെക്കുള്ള പോക്കാണ് . ഇന്നൊരു അത്ഭുത വസ്തു വരുന്നുണ്ട് .
സകല ആളുകളുടെയും പോക്ക് ചന്തയിലേക്ക് തന്നെ . വേഗം എത്തണം . ഇല്ലെങ്കില്‍ മുന്‍വശത്ത് നില്‍ക്കാന്‍ പറ്റില്ല .
ആദ്യം കാണണം ആ കാഴ്ച . കണ്കുളിര്‍ക്കെ ... രണ്ടു തലമുറകളായി ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വസ്തു ഇന്ന് കാണണം ...
ആഹ്ലാദത്തോടെ വീണ്ടും
" കാളേ ... നടകാളെ ..... "
ചന്ത മുക്ക് ജനസമുദ്രം ... സൂചി കുത്താന്‍ ഇടമില്ല . കാള സ്റ്റാന്‍ഡില്‍ കാളകളെ കെട്ടി ഇട്ടു . പാര്‍ക്കിംഗ് സ്ലിപ് വാങ്ങി പോക്കറ്റില്‍ ഇട്ടു . തുടര്‍ന്ന് ആള്‍ക്കൂട്ടത്തിലേക്ക് ..
" വരുന്നുണ്ടേ ................... വരുന്നുണ്ടേ .............. " ഏതോ ഒരു ഭാഗത്ത് നിന്നും അലര്‍ച്ച ...
ജനം ഏറ്റു പിടിച്ചു .
" വരുന്നുണ്ടേ .... വരുന്നുണ്ടേ ..... "
അതാ വരുന്നു .... മന്ദം മന്ദം ഒരു ... ഒരു ...
ഒരു കാര്‍ ........................
ഹോണ്‍ അടിച്ചു പയ്യെ പയ്യെ വരികയാണത് . ജനം പരിസരം മറന്നു നില്ക്കുന്നു .. ചിലര്‍ ഭക്തിപൂര്‍വ്വം തൊഴുന്നു ....
ഉരുണ്ടുരുണ്ട് ആ കാര്‍ പതിയെ കണ്ണില്‍ നിന്ന് മറഞ്ഞു ...
ഇനിയെന്നു കാണും ഇതുപോലൊരു അത്ഭുത കാഴ്ച ? ....
ഇനി അടുത്ത അത്ഭുതം കാണും വരെ ചന്തയോട് വിട ...
നട കാളേ .... നട നട .....
=======================================================
അവലംബം : ഡീസലിന് മൂന്നും പെട്രോളിന് നാലും രൂപ കൂട്ടിയേക്കും [ വാര്‍ത്ത ]
ഈ പോക്ക് പോയാല്‍ കുറച്ചു കാലത്തിനു ശേഷം ഉള്ള നാട് .. ഒരു സങ്കല്പം
=======================================================
By : മിഴി mizhi.mizhiyoram@gmail.com [ നിത്യ കെ ബാലന്‍ ]