*****
1. മുല്ലപ്പെരിയാറും ഇടുക്കിയും മരണം അലയടിക്കുന്ന ജലാശയങ്ങളാകുന്നത് നമ്മിൽ എത്ര പേർ മനസ്സിലാക്കി.?
2. മുല്ലപ്പെരിയാറും ഇടുക്കിയും തകരുമ്പോൾ നിശ്ശേഷം തകർന്ന് പോകുന്ന കേരളത്തിന്റെ നാലിലൊന്ന് വരുന്ന ജനവാസ പ്രദേശങ്ങൾ പിന്നിട് വീണ്ടെടുക്കപ്പെടാൻ തീരെ സാധികാതവണ്ണം ഒരു ജലാശയമോ ചതുപ്പ് പ്രദേശമോ മാറുമെന്ന സാധ്യതയും അത് നിങ്ങളെ എങ്ങനെ ബാധിക്കുമെന്നും എത്ര പേർക്കറിയാം.?
3. ദുരന്തം നിങ്ങളുടെയോ ബന്ധുക്കളുടെയോ ജീവനും സ്വത്തിനും ഹാനിവരുത്തില്ലെങ്കിലും, ചാലക്കുടി മുതൽ വൈക്കം, ആലപ്പുഴ, നേര്യമംഗലം മുതൽ എറണാകുളം വരെയും ഉണ്ടാകാവുന്ന ജലാശയം നിങ്ങളൂടെ ജീവിതത്തെ ബാധിക്കില്ല എന്നാണോ ചിന്തിക്കുന്നത്.?
4. ഈ ദുരന്തത്തിൽ തകരുന്ന കൊച്ചി സ്പെഷ്യൽ ഇക്കണോമിക് സോൺ, വല്ലാർപാടം കണ്ടെയ്നർ ടെർമിനസ്, ഷിപ് യാർഡ്, ഇന്ധന പൈപ് ലൈനുകൾ, സ്റ്റോറേജുകൾ, റിഫൈനറി, ഓയിൽ ടാങ്കർ കണ്ടെയ്നർ ബർത്തുകൾ എന്നിവ നിങ്ങളുടെ ജീവിതത്തെ ഒരളവിലും ബാധിക്കുന്നില്ലയെന്നാണോ. ?
5. ദുരന്തശേഷം നശീക്കുകയോ, പ്രവർത്തനക്ഷമമല്ലാതാവുകയോ ചെയ്യുന്ന, മൂലമറ്റം, നേര്യമംഗലം, ഇടമലയാർ, കല്ലാർകുട്ടി, ലോവർപെരിയാർ തുടങ്ങിയ പവർ ഹൌസുകൾ നിലച്ചാൽ കേരളം പതിറ്റാണ്ടുകളിലേക്ക് അന്ധകാരത്തിൽ മുഴുകിയാൽ നിങ്ങളെ ബാധിക്കില്ലേ.?
6. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, നാഷണൽ ഹൈവേകൾ, സതേൺ റയിൽ വേ, എന്നിവയൊക്കെ തൂത്ത് മാറ്റപ്പെടൂമ്പോൾ നിങ്ങളെ അത് ബാധിക്കുകയില്ലേ.?
7. കേരളത്തിന് നെല്ലും, ചെമ്മീനും മീനുമെല്ലാം നൽകുന്ന കുട്ടനാടും, കൊച്ചിയും, ചെറായിയും, ഞാറക്കലും കൊടൂങ്ങല്ലൂരും, നാണ്യവിളകളും സുഗന്ധവിളകളും നൽകുന്ന ഇടൂക്കി കോട്ടയം ജില്ലകളും പ്രളയത്തിലാണ്ട് കുത്തിയൊലിച്ച് പോയാൽ നിങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല എന്നാണോ.? 8. ഇത്തരമൊരു ദുരന്തമുണ്ടാക്കുന്ന ഊർജ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇന്ത്യ കരകയറാൻ വീണ്ടുമൊരു ഇരുപത് വർഷമെടുക്കും എന്ന അറിവ് നിങ്ങൾക്ക് ആവശ്യമില്ലേ.?
9. വിവിധ കേന്ദ്ര സർക്കാർ, അർത്ഥസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ഈ ചലനങ്ങളൊന്നുമറിയാതെ പേനയുന്തുന്ന സർക്കാർ ബാബുമാരെ മലവെള്ളം വെറുതെ വിടുമെന്നാണോ.? അതോ നിങ്ങൾക്ക് അരോഗ്യ പാക്കേജ് കിട്ടുമെന്നാണോ.?
10. പൂർണമായും മുല്ലപ്പെരിയാറിലെ നീരുപയോഗിച്ച് പഴവും പച്ചക്കറിയും പാലും മുട്ടയും മാംസവും ഉതപാദിപ്പിക്കുന്ന തമിഴ്നാട്ടീലെ അഞ്ച് ജില്ലകൾ നിതാന്തമായ വരൾചയിലേക്കും വറുതിയിലേക്കും നീങ്ങിയാൽ മുല്ലപ്പെരിയാർ ദുരന്ത ശേഷം ജീവിച്ചിരിക്കുന്ന നിങ്ങളെ അതൊന്നും ബാധിക്കില്ലന്നാണോ.?
11. ദുരന്തവും ദുരന്ത ശേഷമുള്ള നരകാവസ്ഥയും ലൈവ് ആയി കാണാൻ കരണ്ടില്ലാതാകുന്നതിന്റെയും, രാത്രിയിൽ ഫാനും എ സിയും പ്രവർത്തിപ്പിക്കാനാവത്തതിന്റെ അരിശവും നിങ്ങൾ ആരോട് തീർക്കും.?
12.ദുരന്തശേഷം പരുന്തും കാക്കയുമൊക്കെ ശവം കൊത്തിപ്പറിക്കുന്ന മരണത്തിന്റെ ചതുപ്പിൽ നിന്നുയരുന്ന പകർച്ച വ്യാധികൾ നിങ്ങളെ ബാധിക്കില്ലയെന്നാണോ.?
13. നിങ്ങളൂടെ കണ്മുന്നിലൂടെ ലക്ഷക്കണക്കിനു ജീവനുകൾ ഒലിച്ച് പോകുന്നതും, കൊച്ചി എന്ന് നിങ്ങൾ അഹങ്കരിച്ച് ഒരു ഭൂപ്രദേശമുൾപ്പടെ കേരളക്കരയുടെ ഒരു ഭാഗം തുടച്ച് നീക്കപ്പെടൂം എന്ന ഒരു ഓർമ്മപോലും നിങ്ങളെ ബാധിക്കുന്നില്ലയെന്നോ..?
അങ്ങിനെയെങ്കിൽ “നിങ്ങൾ മനുഷ്യനായിരിക്കല്ല”“ ഒരുപക്ഷെ. അഥവാ മനുഷ്യനെങ്കിൽ “മനുഷ്യനായിരിക്കുന്നതിൽ അർത്ഥവുമില്ല”. ഇതൊക്കെ നീങ്ങൾ അഞ്ച് ജില്ലക്കാരുടെ പ്രശ്നം അത് നോക്കാൻ രാഷ്ട്രിയ കക്ഷികളും സർക്കാരുമില്ലേ, എന്നൊക്കെ ചർച ചെയ്ത് സമയം കളയുന്ന നിങ്ങൾക്ക് മുന്നിൽ ഈ ചോദ്യങ്ങൾ ചോദ്യങ്ങളായി തന്നെ നിൽകും ഇപ്പോൾ.
അരുതാത്തത് സംഭവിച്ചൽ ഈ ചോദ്യങ്ങൾ സത്യങ്ങളായി നിങ്ങളൂടെ വീടുകളിലേക്കെത്തും. മരിച്ചൊടൂങ്ങുന്ന 30 ലക്ഷം ജനങ്ങൾ മരിക്കുമെന്നേയുള്ളു. ഏതാനും മണീക്കുറുകൾകൊണ്ട്. അവശേഷിക്കുന്ന നിങ്ങൾ അക്ഷരാർഥത്തിൽ നരകമായിരിക്കും നേരിടൂക.
വിലക്കയറ്റുവും, ഇന്ധനമില്ലായ്മയും, പകർച വ്യാധികളും അങ്ങനെ അങ്ങനെ എന്തെല്ലാം. അന്ന് നിങ്ങൾ തിരിച്ചറിയും “ഇന്ന് ഉണർന്ന് പ്രവർത്തിക്കാഞ്ഞതിന്റെ ശാപം....