"ഹോ കോട്ടയത് വരെ പോയീ പഠിക്കുന്ന പയ്യനല്ല്യോ അവന്‍?, നമ്മടെ പിള്ളേര്‍ പോത്തുപോലെ കിടന്നുറങ്ങുമ്പോള്‍ അവനെ കണ്ടു പഠിക്കാന്‍ പറയണം" എന്നൊക്കെ സ്ഥിരം കേള്‍ക്കുന്ന ഡയലോഗുകളാണ്. ആ ഒരു ഇമേജ് ഞാന് കാത്തുസൂക്ഷിച്ചിരുന്നു.
കാര്യങ്ങള്‍ എന്റെ കൈവിട്ടുപോയത് അടുത്ത വീട്ടിലെ ടി വി കേടായപ്പോള്‍ തൊട്ടാണ്. അവിടെ ഒരു അമൂമ്മയും ഒരു ചേട്ടനും മാത്രമേയുള്ളൂ. ചേട്ടന്‍ ഒരു ചെറിയ തയ്യല്‍ കട നടത്തുകയാണ്. കാലത്തെ കടയില്‍ പോയാല്‍ പിന്നെ രാത്രിയിലെ തിരച്ചു വരൂ. കഴിഞ്ഞ ആറു മാസമായിട്ടു ടി വി കുഴപ്പതിലാണ്. സ്ഥലത്തെ സ്ഥിരം ടി വി ടെക്നിഷ്യനാണ് റിപയര്‍ ചെയ്തിരുന്നത്. കൂടിവന്നാല്‍ രണ്ടാഴ്ചയോടും, പിന്നെയും തഥൈവ. ഓരോ തവണയും ഇരുനൂറ്രൂപയും ചായയും കൊടുക്കണം.
അങ്ങനെ അമ്മൂമ്മയും ചേട്ടനും പുതിയാ തീരുമാനത്തിലെത്തി, ഇത്തവണ സ്ഥിരമാളെ വിളിക്കണ്ട, കുറച്ചുകൂടെ അറിയാവുന്ന ആരെയെങ്കിലും വിളിക്കാം. ടി വി നന്നാക്കുന്ന ഒരാളെ വേണമെന്നു കടയില്‍ വരുന്നവോടെല്ലാം ചേട്ടന്‍ പറഞ്ഞു. അങ്ങനെയിരിക്കുംപ്പോളണ് പോളിടെക്നികിന്റെ നീലയും നീലയ്മിട്ടു നമ്മള്‍ അത് വഴിയേ കടന്നുപോയത്. തയ്യകടയില്‍ ഉടുപ്പിന്റെ കഷം കീറിയത് തയിപ്പിക്കാന്‍ വന്ന നീലാംബരന്‍ എന്നെ കണ്ടിട്ട് പറഞ്ഞു:
"അല്ലേ, നിന്റെ അയലതുതന്നെ ഇത്രയും മിടുക്കനുല്ലപ്പോള്‍ നീഎന്തിനാ വേറെയാളെ അനേഷിച്ചുനടക്കുന്നത്? അവനിതിന്റെയൊക്കെയല്ലേ പഠിക്കുന്നത് "
നമ്മുടെ ചേട്ടനൊരു സംശയം: "എന്നാലും അവന്‍ പുതിയ പയ്യനല്ലേ, പടിച്ചുവരുന്നതല്ലെയുള്." നീലാംബരന്‍ വിടുന്ന കോളില്ല:
"എടാ ഉവ്വേ, അവനൊന്നും അറിയാന്‍ വയ്യഞ്ഞിട്ടാണോ കൊട്ടയംവരെ പോയീ പഠിക്കുന്നത്, ഹല്ലേ നീയെന്തുവാ ഈ പറയുന്നത്. ഇവിടിരുന്ന് ഈ പട്ടന്‍സ് വച്ചുപിടിപ്പിക്കു നിന്റെ ബുദ്ധിയാണോ ആ ചെറുക്കന്റെ ബുദ്ധി. അവനേ അങ്ങ് പുറത്തു പോയീ പഠിക്കുന്ന ചെറുക്കാനാ അറിയാമോ? നീയാ ടി വി അവനെ ഒന്ന് കാണിക്ക്, അവന്‍ ടപ്പേന്ന് പണിഞ്ഞു കയില്‍ തരും, എന്നിട്ട് പറ അവനു പുധിയുണ്ടോ ഇല്ലിയോന്നു?" (സുഹൃത്തുക്കളെ, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമാണ് അല്ലെ?, നീലാംബരന്‍ നിഷ്കലന്കനാണ്, നമ്മുടെ ചേട്ടനും, എനിക്ക് പണികിട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ)
ആഴ്ചയില്‍ സുഖിച്ചുകിടന്നുറങ്ങുന്ന ഏകദിവസം ഞായറാഴ്ചയാകുന്നു. കൊച്ചുവെളുപ്പാന്‍ കാലത്തെ തന്നെ നമ്മുടെ ചെട്ടന്‍ വന്നു വീട്ടില്‍ കാര്യം പറഞ്ഞു. അമ്മയെന്നെ വിളിയോടു വിളി. ഞാന്‍ പയ്യെ എന്നീടുചെന്നു. ചേട്ടന്‍ കാര്യം പറഞ്ഞു. ഞാന്‍ പറഞ്ഞു: "ചേട്ടാ, ഞാന്‍ മള്‍ടിവൈബ്രെടറും ഒപാമ്പും വരെ ആയൊല്ല്. ടി വി വരെ ആയിട്ടില്ല". ചെട്ടനും അമ്മയ്ക്കും ഒന്നും മനസിലായില്ല.
അമ്മ ഇടക്ക് കേറി പറഞ്ഞു:"ഓ അവന്‍ ഉറക്കപിച്ചു പറയുവാ. നീ കടയില്‍ പോക്കോ, അവന്‍ പല്ലുതെച്ചിട്ടു വന്നു ശരിയാക്കി വെക്കും." അതുകേട്ട് ചേട്ടന്‍ സ്ഥലം വിട്ടു.
"അമ്മയെന്തറിഞ്ഞിട്ട ഈ പറയുന്നത്, എന്നെകൊണ്ട് പറ്റില്ല. അമ്മവാക്ക് കൊടുത്തതല്ലേ അമ്മതന്നെ പോയീ ശരിയാക്കി കൊടുക്ക്" എനിക്ക് ദേഷ്യം വന്നു. അമ്മ വിടുന്ന ലക്ഷണമില്ല: "കാശു ചിലവാക്കി നിന്നെ കോട്ടയത് വിട്ടു പഠിപ്പിക്കുന്നത് പിന്നെന്തിനാ? എടാ നീ ആ ടി വി ശരിയാക്കി കൊടുത്താല്‍ അയാള്‍ വല്ലതും തരും. ആ കാശ് കിട്ടിയിട്ട് വേണം വടിക്കേലെ ചന്ദ്രന്റെ പാലുകാചിനു കൊടുക്കാന്‍."
ഓഹോ അപ്പോള്‍ കാര്യങ്ങള്‍ പോയ പോക്ക് കണ്ടോ? ടി വി ശരിയായി, കാശും കിട്ടി, ആ കാശിനു പാലുകാചിനും പോയീ. എനിക്ക് വയ്യ. പണ്ട് ഡിപ്ലോമക്ക് ചേരാന്‍ പോയപ്പോള്‍, എനിക്ക് ആദ്യത്തെ ചോഇസായ ഇലക്റ്റ്രിക് തന്നെ കിട്ടിയതാണ്. പക്ഷെ ഞാന്‍ തന്നെ അത് വേണ്ടായെന്നു വെച്ച് ഇലെക്ട്രോനിക്സ് തെരഞ്ഞെടുത്തു. കാരണം ഇലക്ട്രികില്‍ 230വോല്ട്ടിലും 3 ഫെസിലും ഒക്കെ ആണ് കളി. ഇലെക്ട്രോനിക്സ് ആകുമ്പോള്‍ അഞ്ചു വോല്ടും അല്ലെങ്കില്‍ പന്ത്രണ്ട് വോല്ടും ഒക്കെ മതിയല്ലോ. ടി വി അഴിച്ചു അതിന്റെ പുറകു വശം കാണുമ്പോള്‍ പഴയ തീവണ്ടിയാനെനിക്ക് ഓര്‍മവരുന്നത്. സുഹൃത്തുക്കളെ, സത്യം പറയാമല്ലോ എനിക്ക് പേടിയാണ്. അതുമാത്രമാല്‍ അതില്‍ ഹൈ ടെന്‍ഷന്‍ വോള്‍ട്ടേജ് ഉണ്ടത്രേ!!! ഒന്നും രണ്ടും അല്ല ഇരുപതിനായിരം വോല്ട്ടാണ് അതില്‍ ഉണ്ടാകുന്നതു. അതിലെങ്ങാനം ഒന്ന് തൊട്ടാല്‍ മതി പിന്നെ ബലിയിടാന്‍ ആസ്തി പോലും കിട്ടില്ല.
എന്തുവായാലും അവിടം വരെ ഒന്ന് പോയീ നോക്കീട്ടു വരാം എന്ന് എനിക്കും തോന്നി. എന്റെ ആകെയുള്ള ടൂള്‍സായ ഒരു മള്‍ടിമീറ്ററും രണ്ടു സ്ക്രൂഡ്രൈവറും സോല്ടരിംഗ് അയനും കയ്യില്‍ വച്ച് കൊണ്ട് ചേട്ടന്റെ വീട്ടിലേക്കു പോയീ. പിന്നെ മരുന്നിനു രണ്ടു ട്രാന്സിസ്ടരും പോക്കറ്റിലിട്ടു. മാന്യമായ സ്വീകരണം. അമ്മൂമ്മക്ക് വലിയ സന്തോഷമായീ. കുറച്ചു നാളായിട്ട് സീരിയല്‍ എല്ലാം മുടങ്ങി കിടക്കുവാണ്. ആ മുഖം കണ്ടാലറിയാം നല്ലതുപോലെയോന്നു കരഞ്ഞിട്ടു ദിവസങ്ങലായെന്നു. കഷ്ടം. ഞാന്‍ എന്റെ ടൂള്‍സ് എല്ലാം മേശപുരതോട്ടു വച്ച്. ടൂല്സെല്ലാം കണ്ടപ്പോള്‍ അമ്മൂമ്മക് എന്നോട് ഭയങ്കര ബഹുമാനം. ഇന്നലെ വരെ കണ്ട അപ്പുറത്തെ വീട്ടില ചാവാലി ചെരുക്കനല്ല ഈ ഞാന്‍ ഇന്നു. ഇത്രയും ടൂല്സോക്കെ കയികാര്യം ചെയ്യുന്നവന്നാണ് ഞാന്‍. ഞാനും വിട്ടുകൊടുത്തില്ല.
ടി വി ഓണ്‍ ചെയുമ്പോള്‍ നടുവിലായിട്ടു ഒരു വര വരുന്നത്രേ. ഞാന്‍ സോല്ടെരിംഗ് അയന്‍ പ്ലഗില്‍ കുത്തി. അതില്‍ നിന്നും പുക വരുന്നത് കണ്ടു അമ്മുമ്മ അതിലേക്കു തന്നെ സൂക്ഷിച്ചു നോക്കി, എന്നിട്ട് പറഞ്ഞു:"കുഞ്ഞത് ശരിയാക്കി വയ്ക്. ഞാന്‍ പോയൊരു ചായയിട്ടോണ്ട് വരാം." അമ്മൂമ്മ അകത്തോട്ടു പോയീ. എന്ത് ചെയ്യണം എന്ന് എനിക്കൊരു ഐഡിയയും ഇല്ല.
ഞാന്‍ ടി വി മെല്ലെ ഓണ്‍ ചെയ്തു നോക്കി. ശരിയാണ് ഒരു വെള്ള വരയ്ണ്ട് നടുക്ക്. അഴിച്ചു നോക്കിയാലോ? വേണ്ടാ വേണ്ടാ, ഹൈ ടെന്‍ഷന്‍ വോള്‍ട്ടേജും പിന്നെ അസ്ഥിയും ബലിയും ഓര്‍മവന്നു. ടി വി ഓഫ് ചെയ്തു. ടി വിയ്ടുത്തു മെല്ലെ തിരിച്ചു വച്ച്. ഒന്ന് മണപ്പിച്ചു നോക്കി, വല്ലതും കത്തി കരിഞ്ഞ മണമുണ്ടോന്ന്‍. ഒന്നുമില്ല. സ്ക്രൂഡ്രൈവര്‍ കൊണ്ട് അവിടെയും ഇവിടെയും ഒന്ന് തട്ടി നോക്കി. എല്ലാ മൂഡും പോയീ. ഓ എന്നെ കൊണ്ട് പറ്റില്ല. എന്തെങ്കിലും കാരണം പറഞ്ഞു ഇവിടുന്നു രക്ഷപെടാം.
ഞാന്‍ ടി വി നേരെ വച്ച് വീണ്ടും ഓണ്‍ ചെയ്തു നോക്കി. അത്ഭുതം!!! ടി വി ഓണ്‍ ആയീ. വരയില്ല. നല്ല ഒന്നാംതരം ക്ലരിടിയോടെ പിക്ചര്‍ വന്നു. എനിക്കൊന്നും മനസിലായില്ല. വീണടം വിദ്യ. പോക്കറ്റില്‍ കിടന്ന ട്രന്സിസ്ടര്‍ എടുത്തു മേശപുറത്തു വച്ച്. ഞാന്‍ ടി വിയുടെ വോളിയം കൂട്ടി. ശബ്ദം കേട്ട് അമ്മൂമ്മ ചായയുമായെത്തി:
"ഹെന്റെ ഓച്ചിറപരദേവരെ ഞാന്‍ എന്തുവാ ഈ കാണുന്നത്." അമ്മൂമ്മക്ക് കരച്ചിലും സന്തോഷവും വന്നു. "കുഞ്ഞീചായ കുടിചാട്ടെ. നീ വല്ലോം കഴിചോട മോനെ. രണ്ടു ദോശഎടുക്കട്ടെ. എന്റെ കുഞ്ഞു ഞാന്‍ വിളിചോടനെ വെറുംവയറ്റില്‍ വന്നു ടി വി ശരിയാക്കി വച്ചത് കണ്ടോ"
"ഇതൊക്കെയൊരു പണിയാണോ അമ്മൂമ്മേ? ഇതുപോലെ എത്രെയെന്നമാ ഞങ്ങള്‍ കോട്ടയത്ത് ശരിയാക്കി പടിക്കുന്നതെന്നരിയാമോ" ഞാന്‍ സ്ക്രൂഡ്രൈവര്‍ മേശപ്പുരതോട്ടിട്ടട്ടു പറഞ്ഞു. "പിന്നെ ഇതിനു വലിയ കുഴപ്പം ഒന്നുമില്ലരുന്നു. ഈ ട്രന്സിസ്ടര്‍ കേടയതാ. ഇനി ഒരു കുഴപ്പവും വരില്ല കേട്ടോ" ചായകുടിച്ചു ഗ്ലാസ് അമ്മൂമ്മക് കൊടുത്തു.
"ആ ടി വികാരന്‍ രവി വന്നാലുണ്ടല്ലോ, അവനു രണ്ടു ദിവസം വേണം ഇത് ശരിയാക്കാന്‍. പിന്നെ അവനു ചായ വേണം ചോറ് കൊടുക്കണം, അതും വറുത്ത തുണ്ടം മീനും വേണം. എല്ലാം കഴിഞ്ഞു രൂപ ഇരുന്നൂട്ടമ്പത് എണ്ണികൊടുക്കണം" അമ്മൂമ്മ മൂക്കത്ത് കൈ വച്ച് പറഞ്ഞു.
അമൂമ്മ മുറിക്കകത്ത് പോയീ തിരിച്ചു വന്നു ചോദിച്ചു: "എന്തോവായീ കുഞ്ഞേ എല്ലാംകൂടെ?"
ഞാന്‍ ട്രന്സിസ്ടര്‍ എടുത്തു കാണിച്ചിട്ട് പറഞ്ഞു: " എനിക്ക് കാശൊന്നും വേണ്ടന്നേ, പിന്നെ ഇത് കണ്ടോ, ഇതാണ് ട്രന്സിസിടര്‍ ഇതിനു നൂറ്റിയമ്പത് രൂപയാ വില. അത് മാത്രം തന്നാല്‍ മതി"
അമ്മൂമ്മ നൂടിയന്പത് രൂപ എടുത്തു തന്നു. ഞാന്‍ അതുമായി വീട്ടിലേക്കു നടന്നു. എന്നാലും ആ ടി വി എങ്ങനെയാണു ശരിയായത്? ഒരെത്തും പിടിയും കിട്ടിയില്ല. ഒരുപക്ഷെ ഇതിനായിരിക്കും ലൂസ് കോണ്ടാക്റ്റ് ലൂസ് കോണ്ടാക്റ്റ് എന്ന് പറയുന്നത് അല്ലേ? എന്തായാലും നൂടിയന്പത് രൂപ കിട്ടി. അന്പത് രൂപ പോകേറ്റിലിരിക്കട്ടെ നൂറുരൂപ അമ്മക്ക് കൊടുക്കാം.
വീട്ടിലെത്തി. നൂറുരൂപയെടുത്തു അമ്മക്ക് കൊടുത്തിട്ട് പറഞ്ഞു: "ദാ നൂരുരൂപയുണ്ട്. കല്യാണത്തിനോ പാലുകാചിണോ എവിടെ വേണമെങ്കിലും പോയ്ക്കോ." അമ്മക്ക് ഒന്നും മനസിലായില്ല. എന്നാലും ഒന്ന് മനസിലായി: "അവന്‍ ഫാസ്റ്റ് ഇയറില്‍ പഠിക്കുമ്പോളെ മണിക്കൂറിനു നൂറു രൂപ. അപ്പോള്‍ മൂന്നു വര്ഷം കഴിയുമ്പോളോ? മണിക്കൂറിനു മൂന്നിരട്ടി കിട്ടുമായിരിക്കും"
അന്പതുരൂപയുമായ് നേരെ ഗ്രൌണ്ടിലെത്തി. ടീം റെഡി. പത്തു രൂപയ്ക്കു ഒരു പന്ത് മേടിച്ചു. കളി കഴിഞ്ഞു ബാക്കി പൈസക്ക് കൂട്ടികാര്‍ക്കെല്ലാം പാര്‍ട്ടി നടത്തി, സോഡാസര്‍ബതും പപ്സും. രൂപ അമ്പതു കാലിയായി.
തയ്യല്‍കട പൂട്ടി രാത്രിയില്‍ തിരിച്ചെത്തിയ ചേട്ടന്‍ കാണുന്നത് അമ്മൂമ്മ വീട്ടില്‍ വിഷമിചിരിക്കുന്നതാണ്. "എന്താ എന്ത് പറ്റി അമ്മെ?" ചേട്ടന്‍ ചോദിച്ചു. "ഓ എന്തോ പറയാനാ ആ കൊച്ചന്‍ വന്നു ടി വി നന്നക്കിയിട്ടു പോയതാ. ഞാന്‍ ഇത് വരെയും കൊണ്ടോടിരിക്കുവാരുന്നു. ഇപ്പൊ കരണ്ട് പോയിട്ട് വന്നപ്പം തൊട്ടു ഇതോണാവുന്നില്ല. എന്തൊരു കഷ്ടകാലമാ തമ്പുരാനേ"
"ഇനി അവനെ കിട്ടണമെങ്കില്‍ ഒരാഴ്ച കഴിയും. ഒരു കാര്യം ചെയ്യാം നാളെ ആ ടിവികാരന്‍ രവിയോടുന്നു വരാന്‍ പറയാം." ചേട്ടന്‍ ചോരുകഴിച്ചുറങ്ങാന്‍ കിടന്നു.
അങ്ങനെ അടുത്ത ദിവസം രവിയെത്തി. അമ്മൂമ്മ പറഞ്ഞു: "അപ്പുറത്തെ കൊച്ചന്‍ ഇന്നലെ വന്നു ഇതിന്റെ ട്രാന്‍സ്‌കുണാണ്ടറൊക്കെ മാറിനോക്കിയതാ. നൂറ്റമ്പത് രൂപയും കൊടുത്തു." നീലംബാരനെ കടയിലിരിതിയിട്ടു ചേട്ടനും വന്നു റിപയറിംഗ് കാണാന്‍.
രവി ടിവി തിരിച്ചു വച്ച് സ്ക്രൂ അഴിക്കാന്‍ നോക്കിയപ്പോള്‍, സ്ക്രൂവിന്റെ ഹോളില്‍ എല്ലാം വെട്ടാവളിയന്‍ എന്ന പാറ്റ ചെളിയും മണ്ണും കൊണ്ട് കൂട് വച്ചിരിക്കുവാ. "ഈ ടിവിയുടെ സ്ക്രൂ അഴിച്ചിട്ട് കുറഞ്ഞതൊരു രണ്ടു ആഴ്ചയെങ്കിലും ആയീ കാണും. നിങ്ങളെ ഇന്നലെ വന്നവന്‍ പറ്റിചിട്ട് പോയതാ" രവി പ്രഖ്യാപിച്ചു!!!
വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു എന്നെ തിരക്കി ആ തയ്യകടക്കാരന്‍ രണ്ടു മൂന്നു പ്രാവശ്യം വന്നത്രെ. ഈശ്വരാ പണിപാളിയെന്ന തോന്നുന്നത്. കുളിച്ചു. ഊണ് കഴിച്ചു. കുറച്ചു നേരം ടിവിയുടെ മുന്നിലിരിക്കാമെന്ന് തോന്നി. അപ്പോലുണ്ട് മുറ്റതാരുടെയോ ശബ്ദം. അയ്യോ ഇത് നമ്മുടെ ചേട്ടന്റെ ശബ്ധമാനല്ലോ. മുങ്ങിയാലോ? വേണ്ട. എത്രനാള്‍ മുങ്ങും? പയ്യെ അടുക്കളയില്‍ ചെന്ന്. പാത്രംകഴുകുന്ന അമ്മയോട് ചോദിച്ചു: "ഇന്നലത്തെ ആ നൂറു രൂപ എന്തിയെ അമ്മെ"
" എന്തിനാടാ" അമ്മ ചോദിച്ചു. "ഒന്നുമില്ല. നമ്മുടെ ആ തയ്യകാരന്‍ ചേട്ടന്‍ പുറത്തുവന്നു നില്‍കുന്നു. ആ നൂറുരൂപയുടെ കൂടെ ഒരമ്പത് രൂപയും കൂടെയിട്ട് ആ ചേട്ടന് കൊടുത്തേരെ പാവം" എന്ന് പറഞ്ഞിട്ട് ഞാന്‍ പയ്യെ അവിടുന്ന് വലിഞ്ഞു. അമ്മക്ക് പിന്നെ കാര്യം മനസിലായപ്പോള്‍ എന്താണ് ആലോചിച്ചത് എന്നരിയാമോ? "ഹോ ഫസ്റ്റ് ഇയറില്‍ ഒരു മണിക്കൂറുകൊണ്ട് എന്റെ അമ്പതു രൂപ അവന്‍ നശിപിച്ചു. ഇനി മൂന്നു വര്ഷം കഴിയുമ്പോള്‍ എന്താകും എന്റെ ദൈവമേ"
അടുത്ത ദിവസം രാവിലെ ഓച്ചിറ ബസ് സ്റ്റാന്‍ഡില്‍ നില്‍കുമ്പോള്‍ നമ്മുടെ നീലാംബരന്‍ വന്നു എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് പറഞ്ഞു: "എടാ ഉവ്വേ നീ കാരണം ഇപ്പോള്‍ ഞാന്‍ ആ തയ്യകടയില്‍ കേറരുതെന്നു പറഞ്ഞെക്കുവാ കേട്ടോ." ഞാന്‍ അടുത്ത് വന്ന ബസ്‌സില്‍ ബോര്‍ഡ്‌പോലും നോക്കാതെ ഓടികേറി പോയീ!!
By:സജിത്ത് രാജന്‍