December 19, 2011

നോസ്ട്രടാമാസിന്റെ പ്രവചനവും മുല്ലപ്പെരിയാര്‍ ദുരന്തവും

നോസ്ട്രദാമസിന്റ  പ്രവചനങ്ങളില്‍ മുല്ലപ്പെരിയാര് ‍ ദുരന്തവും ???

ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രദാമസ്. രാജീവ് ഗാന്ധിയുടെ മരണം, അമേരിക്കയില്‍ ഒബാമയുടെ ഉദയം തുടങ്ങി പലതും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട ്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ദുരന്തങ്ങള്‍ തിരഞ്ഞു നടക്കുന്നചിലരുടെ കണ്ണുകള്‍ ഇപ്പോള്‍ ഉടക്കിയിരിക്കുനത് മുല്ലപ്പെരിയാര് ‍ ദുരന്തത്തിലാണ്. ലണ്ടനില്‍ താമസിക്കുന്ന കുറച്ചു മലയാളികള്‍ ആണ് ഈ കണ്ടുപിടുത്തത്തന് പിന്നില്‍
ബൂലോകം ഓണ്‍ലൈനിന്റെ എഡിറ്റര്‍മാരും ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രദമാസ് രചിച്ച ‘ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രെഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില് ‍ ആണത്രേ മുല്ലപ്പെരിയാര് ‍ ദുരന്തത്തെപ്പറ് റി സൂചനകള്‍ ലഭിച്ചത്.

അതിന്‍റെ ലിങ്ക് ചുവടെ കൊടുക്കുന്നു
http://www.boolokamonline.com/archives/30273

അവര്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഫ്രെഞ്ചിലും ആംഗലേയത്തിലും ഉള്ള കവിതാ രൂപത്തിലുള്ള പ്രവചനങ്ങള്‍ ചുവടെയും ചേര്‍ക്കുന്നു. ഒപ്പം ആയിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴില്‍ നടത്തിയ ഈ പ്രവചനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു ചേര്‍ക്കുകയും പാശ്ചാത്യവിശാരദന്മാര്‍ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്

Ennosigée feu du centre de terre
Fera trembler au tour de cité neufve:
Deux grands rochiers long temps feront la guerre
Puis Arethusa rougira nouveau fleuve
Earthshaking fire from the centre of the Earth
Will cause tremors around the New City.
Two great rocks will war for a long time,
Then Arethusa will redden a new river.

ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരും
ഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും
ഇരു മലകള്‍ അത് തടയാന്‍ വിഫലമായ്പൊരുതും
പിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും.

ഈ പ്രവചനം രണ്ടായിരത്തി പന്ത്രണ്ടു ജൂലായ്‌ മാസം ആറ്, ഏഴു , എട്ടു എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണത്രേ.
പാശ്ചാത്യ ജ്യോതിഷത്തില്‍ ദേവീ സ്ഥാനത്തുള്ള വീനസ് തന്റെ ചലനത്തിനാല്‍ തെക്കേ ഇന്ത്യയില്‍ രണ്ടായിരത്തി പന്ത്രണ്ടു മെയ്‌ -ജൂണ്‍ മാസം വിനാശം വിതക്കുമെന്നും ഇത് പ്രളയം , ഭൂകമ്പം , മുതലായവയിലൂടെആയിരിക്കുമെന്​നു ം പറയുന്നു. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും . ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും. ആ മലകള്‍ ഇടുക്കിയിലെ കുറവന്‍ -കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു.

ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന് നു.
ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്നിബാധ, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ -ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഇത്ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങിളില്‍ ഏറ്റവും വലുതായിരിക്കുമെ ന്നും വിലയിരുത്തപ്പെടുന്നു.

നോസ്ട്രദാമസ് നടത്തിയ ഈ പ്രവചനം നടക്കുമോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ല. അഥവാ അങ്ങനെ നടന്നാല്‍ തടയാന്‍ കഴിയുമായിരുന്ന ഒരു ദുരന്തം തടായാതിരുന്നതിനറെ പേരില്‍ ലോകത്തോട്‌ ഉത്തരം പറയുന്നതില്‍നിന്നും ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്ക് ഒഴിഞ്ഞു മാറാന്‍ ഒരിക്കലും കഴിയുകയില്ല.

ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ ഞാനിവിടെ പങ്കു വെക്കുക മാത്രമാണ് ചെയ്തിരിക്കുന്ന ത്. അല്ലാതെ ആരെയെങ്കിലും പേടിപ്പിക്കാനോ ഭീതിയിലാഴ്ത്താന ോ ഒന്നുമല്ല. ഡാം തകരുത് എന്നാഗ്രഹിക്കുന്ന ഒരാള്‍ തന്നെയാണ് ഞാനും കാരണം ഡാം തകര്‍ന്നാല്‍ ഇല്ലാതെയാവുന്ന നാല് ജില്ലയില്‍പെട്ട ഒരാള്‍ എന്ന ആശങ്ക എനിക്കുമുണ്ട്. ആരെയും പേടിപ്പിച്ചു പ്രാക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ വായിച്ച ഒരു കാര്യം ഷെയര്‍ചെയ്യുന്നത് തെറ്റായി എനിക്ക് തോന്നാത്തത് കൊണ്ട് പോസ്റ്റ്‌ ചെയ്തു എന്നുമാത്രം. ഞാന്‍ ഇത് എഴുതി എന്ന് കരുതി ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പക്ഷേ അണക്കെട്ട് പൊട്ടിയാല്‍ അഗസ്ത്യമുനി വെള്ളം ഭൂമിയില്‍ ഒഴുകാതെ താങ്ങി കൊള്ളും അതുകൊണ്ട്‌ പുതിയ ഡാം വേണ്ട എന്ന് പ്രചരിപ്പിക്കുന്നവര്‍ ഈ കാലഘത്തില്‍ അല്ല ജീവിക്കുന്നത്എന്ന് കൂടി ഓര്‍മ്മിപ്പിക്കട്ടെ...

By: വിജിത്ത് കെ.പി
How to post comments?: Click here Eng Or മലയാളം

0 Comments:

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon