കുറച്ചു സിക്രെറ്റ് ഞാന്‍ പറഞ്ഞു തരാം. നിങ്ങളുടെ നന്മക്ക് വേണ്ടി മാത്രം ആണ്.
(വേണേല്‍ കേട്ടമതി. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കാന്‍ പറ്റും പക്ഷെ കുറച്ചു നല്ല കാര്യം കേട്ടാല്‍ ഓടിക്കളയും. പിന്നെ എങ്ങന നന്നാവുന്നെ ? മര്യാദക്ക് മിണ്ടാതിരിന്നു കേട്ടോ)
എല്ലാ പെണ്‍പിള്ളേര്‍ക്ക് തമാശ ഇഷ്ടമാണ്, അത് പറയുന്നവരെയും. കുറച്ചു കോമഡി പേര്‍സണല്‍ ആയി കേക്കാന്‍ അവര് ചെലപ്പോള്‍ അടുത്ത് കൂടി എന്നിരിക്കും. പക്ഷെ തെറ്റിദ്ധരിക്കരുത്, അത് ലവ് അല്ല. അതിലൊന്നും വീഴല്ലേ...
ഒരു കൊച്ചു നാല് പ്രാവശ്യം ചിരിച്ചു കാണിച്ചാലും അവള്‍ക്കൊന്നും ഇല്ല. അത് ചുമ്മാ ഞാന്‍ ചിരിച്ചാലും ആരെലോക്കെ നോക്കും എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ഒരു ടെസ്റ്റ് മാത്രം. അല്ലാതെ, അതിനു ചിരി കാണുന്നവന്‍ ആയി ഒരു ബന്ധവും ഇല്ല.
പിന്നെ ഫോണ്‍ നമ്പര്‍ വാങ്ങിയാല്‍, അതും ഒരു സംഭവം അല്ല. (ഇത് പോലെ എത്ര പേരുടെ നമ്പര്‍ വാങ്ങുന്നു.) അതുകൊണ്ടും ഞങ്ങള്‍ക്ക് ഒന്നുമില്ല ചേട്ടന്മാരെ.
പിന്നെ ഇനി ആ കൊച്ചുങ്ങള്‍ എങ്ങാനും വിളിച്ചാല്‍ തന്നെ. അതുകൊണ്ട് എന്തോ ഉണ്ടായെന്ന? എത്ര പേര് ആരെ ഒക്കെ വിളിക്കുന്നു. ഇതും അത് പോലെ ഒരു കാള്‍, തെറ്റിദ്ധരിക്കരുത് .
ഇനി വിളിച്ചാല്‍ തന്നെ ഭക്ഷണം കഴിച്ചോ, ആരോഗ്യം ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞാല്‍ത്തന്നെ, അതൊന്നും ഒന്നും ഉണ്ടായിട്ടല്ല. ചുമ്മാ എന്തെലൊക്കെ ചോദിക്കണ്ടേ എന്ന് കരുതി മാത്രം ചോദിക്കുന്നത. അല്ലാതെ നിങ്ങള്ക്ക് എന്തായാലും നമുക്കൊന്നും ഇല്ലെന്നെ.
പിന്നെ അവള്‍ എന്നെ നോക്കുന്നു എന്നത്:
അത് ഈ ഒരു തമിഴ് സിനിമേല്‍ പറഞ്ഞ പോലെ ചേട്ടന്മാര്‍ക്ക് ചുമ്മാ തോനുന്നത. ഈ ഫോട്ടോഒകെ നമ്മളെ തന്നെ നോക്കുന്നു എന്ന് തോന്നില്ലേ? അതു പോലെ.
പെണ്‍പിള്ളേര്‍ ഐ ലവ് യു എന്ന് പറയാന്‍ ടൈം എടുക്കും. അതുകൊണ്ട് അതിനു വെയിറ്റ് ചെയ്യണ്ട. പിന്നെ ഐ മിസ്സ് യു എന്ന് വെച്ചാല്‍ എന്താ? അവള് അവളുടെ പട്ടിക്കുട്ടിയോടു വരെ അത് പറയും.എന്നുവെച്ചു ഞാനില്ലാതെ അവള്‍ക്കു ജീവിക്കാന്‍ പറ്റില്ല എന്ന് കരുതല്ലേ.?
ഇനി എങ്ങാന്‍ ലവലോക്കെ(എന്നേം കൂട്ടിതന്നെയ) ഐ ലവ് യു ന്നു പറഞ്ഞാല്‍ അതിലും ഒന്നുമില്ലെന്നേ. അത് കേട്ട് അവള് കെട്ടുമെന്നോന്നും കരുതല്ലേ. അതൊക്കെ കുറച്ചു നാളത്തേക്ക് മാത്രം. കല്യാണ ടോപ്പിക്ക് വന്നാല്‍ അപ്പോള്‍ വീട്ടുകാരായി , അങ്ങളമാരായി , കുടുംബ മഹിമ ആയി. അവസാനം അവള് കെട്ടി വെല്ല അമേരിക്കയിലോട്ടു പോകേം ചെയ്യും. (പ്ലീസ് മനസ മൈന പാടരുത് , പുതിയത് വല്ലതും പാടു ) ഈ ഞങ്ങളൊക്കെ ഭയങ്കര പ്രക്ടികാല്‍ ആണെന്നെ. ഭാവി വളരെ കെയര്‍ഫുള്‍ ആയെ തീരുമാനിക്കു. സംഭവം തന്നെ അല്ലെ?

പിന്നെ ഡിയര്‍ ചെട്ടന്‍സ് നിങ്ങളെക്കാള്‍ കുറച്ചു മനക്കട്ടി കൂടുതല പെണ്ണുങ്ങള്‍ക്ക്, അവര് കരയും (കണ്ണീരു ഫ്രീയാ) എനിക്കൊരിക്കലും പിരിയാന്‍ മനസ്സില്ല എന്നൊക്കെ പറയും.. എന്നാലും.. വീഴല്ലേ ചെട്ടന്‍സ്. ഞങ്ങളൊക്കെ മറക്കും
പറഞ്ഞതെന്താണെന്ന് വെച്ചാല്‍ ഒരു ഗാപ് ഇട്ടു പ്രേമിക്കു. മറക്കാന്‍ പറ്റാത്തത് ആയി ഒന്നും കൊണ്ട് നടക്കരുത്. അവള്‍ക്കിതൊക്കെ മറക്കാന്‍ പറ്റുമെങ്കില്‍ നിങ്ങളും ചെയ്യണം. അല്ലാതെ അവള് തന്ന ട്ടെദ്ദി ബയെര്‍നോക്കി കാര്‍ഡ് നോക്കി ഒരു ആഴ്ച്ചേ കൂടുതല്‍ ഇരിക്കല്ലേ.
By: മഞ്ഞക്കിളി