January 19, 2011

മമ്മൂട്ടി ബ്ലോഗ് മറന്നോ???

സ്വന്തമായി ഒരു ബ്ലോഗുണ്ടെന്ന കാര്യം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി മറന്നമട്ടാണ്. വര്‍ഷം രണ്ടായി മമ്മൂട്ടി ബ്ലോഗ് അപ്‌ഡേറ്റ് ചെയ്തിട്ട്.

മമ്മൂട്ടി ബ്ലോഗു തുടങ്ങിയപ്പോള്‍ അത് വന്‍ വാര്‍ത്തയായിരുന്നു കാര്യമാത്രപ്രസക്തമായ വിഷയങ്ങളില്‍ താരം ഒന്നു രണ്ടുപോസ്റ്റുമിട്ടു. എന്നാല്‍ അതിനുശേഷം ബ്ലോഗുണ്ടെന്ന കാര്യം തന്നെ മറന്ന മട്ടാണ് മമ്മൂക്ക.

2009 നവംബര്‍ 29നാണ് മമ്മൂട്ടി അവസാനമായി ബ്ലോഗ് അപ്‌ഡേറ്റ് ചെയ്തത്. ‘ഒരു നടനെന്ന നിലയില്‍ കഥാപാത്രമായി മാറുക എന്നത് സുപ്രധാനവും സങ്കീര്‍ണവുമായ പ്രക്രിയയാണ്. കഥാപാത്രം ആരാണ് എന്താ ണ് എന്നതിനെ ആശ്രയിച്ച് ഒരു വ്യക്തിത്വവും ശൈലിയും സംസ്‌കാരവും ഒക്കെ സ്വീകരിക്കേണ്ടതുണ്ട്.’ എന്നു തുടങ്ങുന്ന അനുഭവങ്ങളുടെ പഴശ്ശി എന്ന കുറിപ്പാണ് മമ്മൂട്ടി അവസാനമായി പോസ്റ്റ് ചെയ്തത്.

ലോഹിതദാസിനെ കുറിച്ചുള്ള ഓര്‍മക്കുറിപ്പും അതേ വര്‍ഷം തന്നെ ചെയ്ത മറ്റ് രണ്ട് പോസ്റ്റുകളുമാണ് ബ്ലോഗില്‍ ആകെയുള്ളത്. എന്നാല്‍ മമ്മൂട്ടിയുടെ ബ്ലോഗിലേക്ക് വന്ന് പോകുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. 4298 ഫോളോവേഴ്‌സാണ് മമ്മൂട്ടിക്കുള്ളത്.

എന്നാല്‍ മമ്മൂട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റായ മമ്മൂട്ടി ഡോട്ട്.കോം കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. പുതുതായി റിലീസ് ചെയ്തുകഴിഞ്ഞതുമായ മമ്മൂട്ടിച്ചിത്രങ്ങളെക്കുറിച്ചുള്‍പ്പെടെ ഇതില്‍ വിവരങ്ങളുണ്ട്. ബ്ലോഗിലേയ്ക്ക് ഇതില്‍ നിന്നും ലിങ്ക് നല്‍കുകയും ചെയ്തിട്ടുണ്ട്.

Thanks: Doolnews
How to post comments?: Click here

1 Comments:

Mohamedkutty Kottakal said...

ആരും കമന്റെഴുതാത്തത് തന്നെയാണ് ഈ പോസ്റ്റിന്റെ പ്രസക്തി!. മമ്മുട്ടി നല്ലൊരു നടനാണ് എന്നാല്‍ ബ്ലോഗറല്ല. പല സിനിമാ താരങ്ങള്‍ക്കും ബ്ലോഗുണ്ട്. അത് അവര്‍ക്ക് പ്രശസ്തി ഒന്നു കൂടെ കൂട്ടാനുള്ളൊരു വഴിയാണ്. പിന്നെ മമ്മുട്ടിയുടെ ബ്ലോഗിനെപ്പറ്റി (ബെര്‍ളിയുമായി ബന്ധപ്പെടുത്തി) കുറെ വിമര്‍ശനങ്ങള്‍ വന്നതുമാണ്.ബ്ലോഗില്‍ തുടരണമെങ്കില്‍ ധാരാളം സമയം വേണം. വലിയ തുക പ്രതിഫലം വാങ്ങി അഭിനയിക്കുന്നവര്‍ക്കൊന്നും സമയം കാണില്ല.ഒരു പണിയുമില്ലാത്ത എന്നെപ്പോലെയുള്ളവര്‍ക്കു പോലും കഴിയാത്ത പണിയാണത്. ആദ്യ ബ്ലോഗില്‍ തന്നെ മമ്മുട്ടിയെപ്പറ്റി(ബ്ലോഗിനെ) പറഞ്ഞു തുടങ്ങിയ എന്റെ അനുഭവമതാണ്. http://mohamedkutty.blogspot.com/

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon