January 25, 2011

വിവാഹത്തിനു ശേഷമുള്ള യാത്രകള്‍

കറങ്ങുന്ന ഭൂമിയില്‍, വിവാഹവും ജീവിതവും ഉരുണ്ടതാണ്!!!

അവന്റെയും അവളുടേയും വിവാഹം കഴിഞ്ഞു. ചേര്‍ച്ചയുള്ള ദമ്പതികള്‍ എന്ന് എല്ലാവരും പറഞ്ഞു. അത് കേട്ട് അവനും അവളും അവരുടെ വീട്ടുകാരം സന്തോഷിച്ചു. വിവാഹത്തിനു പിറ്റേന്നു മുതല്‍ അവര്‍ അവരുടെ യാത്ര ആരംഭിച്ചു.


ആദ്യ ആഴ്ചകള്‍:

അവര്‍ ഒരുമിച്ച് മാത്രമേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു. അവളുടെ സാരിയുടെ ഞൊറു ശരിയാക്കാനും, മുന്താണി പിടിച്ചിടാനും അവന്‍ സഹായിച്ചു. അവന്റ ഷര്‍ട്ടിന്റെ ബട്ടണുകള്‍ അവള്‍ ഇട്ടുകൊടുത്തു. ബ സില്‍ അവര്‍ ഒരേ വാതിലിലൂടെ ഒരുമിച്ച് കയറി ഒരു സീറ്റില്‍ ഇരുന്നു. അവളെ ജനല്‍ സൈഡില്‍ മാത്രമേ അവന്‍ ഇരുത്തിയിരുന്നുള്ളു. (എന്താണ് കാര്യമെന്ന് അറിയാമല്ലോ?) അവളെ ആരും തട്ടികൊണ്ട് പോകാതിരിക്കാന്‍ എന്നവണ്ണം അവന്‍ തന്റെ കൈ അവളുടെ തോളത്തുകൂടെ ഇട്ടു. അവരുടെ ഇരുപ്പ് പിള്ളാര്‍ക്കു എന്റര്‍ടൈന്‍മെന്റായി . കോട്ടയത്തേക്ക് പോകുന്നത് പാസഞ്ചര്‍ ട്രയിനില്‍ ആയിരിക്കും.


ഒരുമാസത്തിന് ശേഷം:


അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങുകയുള്ളു. പക്ഷേ ബസില്‍ കയറുന്നത് രണ്ടു വാതിലിലൂടെ ആണ്. കയറിക്കഴിഞഞാല്‍ അവര്‍ പരസ്പരം നോക്കി സാനിധ്യം അറിയിക്കും. അവനാ ണ് ആദ്യം ബസില്‍ നിന്ന് ഇറങ്ങുന്നതെങ്കില്‍ അവളെ കാത്തു നില്‍ക്കും ; അവളാണങ്കില്‍ അവനുവേണ്ടിയും.


ആറുമാസത്തിനു ശേഷം :

അവനാദ്യം വീട്ടില്‍ നിന്ന് ഇറങ്ങും. അവള്‍‍ക്കു വേണ്ടി അവന്‍ ബസ്സ്റ്റോപ്പില്‍ കാത്തു നില്‍ക്കും. അവര് ഒരേ ബസ്സിലേ യാത്ര പോകുമായിരുന്നുള്ളു. ബസ് ഇറങ്ങികഴിഞ്ഞാല്‍ അവളാദ്യം വീട്ടില്‍ പോകും. അവന്‍ കറങ്ങിതിരിഞ്ഞേ വീട്ടില്‍ എത്തിയിരുന്നുള് ളു.


ഒരു വര്‍ഷത്തിനു ശേഷം:

കുഞ്ഞിനെ അവന്‍ എടുക്കും.അവള്‍ പ്ലാസിക് കവറും പിടിച്ച് ഒപ്പം നടക്കും. അവള്‍ കുഞ്ഞിനെ എടുത്താല്‍ അവന്‍ പ്ലാസിറ്റിക് കവര്‍ പിടിക്കും. കുഞ്ഞിനും തള്ളയ്ക്കും വെയില് കൊള്ളാതിരിക്കാന്‍ കുടപിടിച്ച് കൊടുക്കും. ബസില്‍ കയറിയാല്‍ അമ്മയ്ക്കും കുഞ്ഞിനും സീറ്റ് കിട്ടിയിട്ടേ അവന് ഇരിക്കൂ.


അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം:

അവര്‍ ഒരുമിച്ചുള്ള യാത്രകള്‍ ഒഴിവാക്കി തുടങ്ങി. അവന്‍ കയറുന്ന ബസില്‍ അവളും അവള്‍ കയറുന്ന ബസില്‍ അവനും കയറാതായി.


പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം :

ഒരാള്‍ തെക്കോട്ടെങ്കില്‍ മറ്റെയാള്‍ വടക്കോട്ട്. ഒരാള്‍ കിഴക്കോട്ടെങ്കില്‍ മറ്റെയാള്‍ പടിഞ്ഞാറോട്ട്.

അമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം:

അവര്‍ ഒരുമിച്ചേ വീട്ടില്‍ നിന്ന് ഇറങ്ങാറുള്ളു. നരച്ച കാലന്‍ കുട കുത്തി അപ്പൂപ്പനും അല്‍പം കൂനി അമ്മൂമ്മയും നടക്കും. ബസ്സില്‍ കയറിയിട്ട് അമ്മൂമ്മയ്ക് സീറ്റ് കിട്ടിയാല്‍ അപ്പുപ്പനെ വിളിച്ച് അടുത്തിരുത്തും അപ്പൂപ്പന്‍ സീറ്റ് കിട്ടിയാല്‍ അമ്മൂമ്മയെ വിളിച്ച് അടുത്തിരുത്തും. അപ്പൂ പ്പന്‍ അമ്മൂമ്മയുടെ കൈയ്യില്‍ മുറുകെ പിടിക്കും. പിടിവിട്ടാല്‍ താഴെപ്പോകുമെന്നു അപ്പൂപ്പനറിയാം. പരസ്പ രം താങ്ങായി അവര്‍ യാത്ര തുടരുന്നു ...........

ഇപ്പോള്‍ മനസ്സിലായില്ലേ ഭൂമി മാത്രമല്ല ജീവിത യാത്രയും ഉരുണ്ടാതാണന്ന് !

By: Nousu Km
How to post comments?: Click here

0 Comments:

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon