ഡിസംബര്‍ 18 ആം തീയതി രാത്രി പത്തു മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത “വിശ്വസിച്ചാലും ഇല്ലെങ്കിലും” പരിപാടിയില്‍ കാണിച്ചത് ഹരിപ്പാടിനടുത്തുള്ള “മറുത മുക്ക്” എന്നാ സ്ഥലമായിരുന്നു. ഏഷ്യാനെറ്റിലെ ചുരുക്കം ചില നല്ല പരിപാടികളില്‍ ഒന്നാണ് ഇത്. പരസ്യത്തില്‍ ഹരിപ്പാടിനടുത്തുള്ള സ്ഥലമാണ് എന്ന് പറഞ്ഞതിനാല്‍ ഈ പരിപാടി കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആ കഥ ഞാന്‍ അറിയുന്നത്. ഒരു ഗ്രാമത്തെ മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തുന്ന, ആപതുകളുടെ ഒരു ഖോഷയാത്ര തന്നെ നാട്ടുകാര്‍ക് സമ്മാനിച്ച, വഴി യാത്രക്കാരെ കൊലപ്പെടുത്തുന്ന രക്ത ദാഹിയായ “മറുത” യുടെ കഥ.
സേലം -കന്യാകുമാരി നാഷണല്‍ ഹൈവേയില്‍ (NH -47 ) ഹരിപ്പാടിന് പോകുന്ന വഴിയില്‍ നാഷണല്‍ ഹൈവേയുടെ തൊട്ടടുത്ത് തന്നെ കാണുന്ന ഒരു ചെറിയ പ്രദേശമാണ് “മറുത മുക്ക്”. ഈ സ്ഥലത്ത് മറുതയുടെ ശല്യം ഉണ്ടെന്ന നാട്ടുകാര്‍ വിശ്വസിക്കുന്നു. ഇത് വെറും ഒരു കള്ള കഥയാണെന്നും അങ്ങനെ ഒന്ന് ഇല്ലെന്നും വിശ്വസിച്ച ചില ജനങ്ങള്‍ പോലും മറുതയുടെ പ്രതികാരത്തിനു പാത്രമാകുകയും, സന്ധ്യ കഴിഞ്ഞാല്‍ ഈ വഴി സഞ്ചരിക്കുകയും ചെയ്യാറില്ല. നാഷണല്‍ ഹൈവേയില്‍ നിന്ന് ഇറങ്ങി ഗ്രാമതിനുള്ളിലെക്ക് പോയാല്‍ ഗ്രാമാതിര്തിയിലായ് കാടും പടലവും പിടിച്ചു പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഒരു അരയാല്‍ കാണാം.
ഇവിടെയാണത്രെ മറുത വസിക്കുന്നത്. ഈ അരയാലിനു പുറകിലായ് ഒരു ചതുപ്പ് നിലവും ചെളികുണ്ടും നിറഞ്ഞ ചാലുമുണ്ട് . മറുത ആക്രമിച്ചു കൊലപെടുതുന്നവരുടെ മൃത ദേഹങ്ങള്‍ പിറ്റേന്ന് ഈ ചാലിലാണ് കാണപെടുന്നത്. മറുത വസിക്കുന്ന ആല്‍ മരം ഉഗ്ര വിഷമുള്ള സര്‍പ്പങ്ങളുടെ സങ്കേതമാണ്. എവിടെ നോക്കിയാലും പാമ്പുകള്‍. ഈ ആല്‍മരത്തിന്റെ ചുവട്ടില്‍ നിധി ഉണ്ടെന്നും, സര്‍പ്പങ്ങള്‍ ആ നിധിക്ക് കാവല്‍ നില്‍ക്കുകയാനെന്നുമാണ് ഇവിടെ ഉള്ള ജനങ്ങളുടെ വിശ്വാസം. ഈ ആല്‍മരം നില്കുന്നത് സുശീല എന്നാ സ്ത്രീയുടെ വസ്തുവിലാണ്. ഹരിപ്പടുള്ള ഒരു ജ്യോത്സ്യന്‍ പ്രശ്നം വെച്ച് പറഞ്ഞത്, ഇവിടെ നിധി ഉണ്ടെന്നും, അത് കാക്കുന്ന സര്‍പ്പങ്ങള്‍ക്ക് നിത്യവും വിളയ്ക്ക് വെയ്കണമെന്നും, അങ്ങനെ ചെയ്‌താല്‍ കാലാ കാലത്തില്‍ ആ നിധി വീട്ടുടമസ്തയ്ക്ക് തന്നെ ലഭിക്കും എന്നാണു. ഇന്റര്‍വ്യു ചെയ്ത ലേഖകനോട് സുശീല പറഞ്ഞത് നിധിക്ക് വേണ്ടി അല്ലെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കാന്‍ വേണ്ടി എന്നും അവിടെ വിളക്ക് വെയ്ക്കാറുണ്ട് എന്നുമാണ്. സര്‍പ്പങ്ങള്‍ നിറഞ്ഞു നില്‍കുന്ന കാട് പിടിച്ച ആല്‍ മരത്തിനു വിളക് വെയ്ക്കാന്‍ ചെല്ലുമ്പോള്‍ പലപ്പോഴും പാമ്പുകളെ കണ്ടിട്ടുണ്ടെന്നും, ചിലപ്പോള്‍ ആലില്‍ നിന്നും തന്റെ ദെഹതെക്ക് പാമ്പുകള്‍ വന്നു വീണിട്ടുന്ടെന്നും സുശീല പറയുന്നു. പക്ഷെ പാമ്പുകള്‍ അവരെ ഇത് വരെ ഉപദ്രവിച്ചിട്ടില്ല. ചില ദിവസങ്ങളില്‍ ഭര്താവുമായ് വഴക്കിട്ടു വിളയ്ക്ക് വെയ്കാതിരിക്കുംപോള്‍ പിറ്റേ ദിവസം തന്നെ പാമ്പുകള്‍ സുശീലയുടെ വീട്ടിലെത്തും. അടുക്കളയിലും, കുളിമുറിയിലും മുറ്റത്തും പാമ്പുകള്‍ എത്തും. പിന്നെ വിളക്ക് വെച്ച് മന്നാരശാലയില്‍ നുരും പാലും വെച്ചതിനു ശേഷമേ പാമ്പുകളുടെ ശല്യം ഒഴിയു എന്നിവര്‍ പറയുന്നു.
ഇനി മറുതയുടെ കാര്യം. നേരം ഇരുട്ടി കഴിഞ്ഞാല്‍ ആരും ഈ ആല്‍മരത്തിന്റെ അടുത്തോ പരിസര പ്രദേശങ്ങളിലോ പോകാറില്ല. സന്ധ്യക്ക് അവിടെ എത്തി പെടുന്നവര്‍ ഒരു ഹിപ്നോട്ടിസത്തിനു അടിമപെടുകയും മറ്റൊരു ലോകത്തില്‍ എത്തുകയും ചെയുന്നു. മുന്നില്‍ ഉള്ള ചാല് , നീണ്ടു നിവര്‍ന്നു വിശാലമായ് കിടക്കുന്ന വയല്‍ പാടമായ് അവര്ക് തോന്നുകയും ആരോ മുന്നോട്ടു നടക്കാന്‍ പ്രേരിപ്പിക്കുന്നതായി തോന്നുകയും അങ്ങനെ മുന്നോട്ടു നടന്നു ചാലില്‍ വീണു മരിക്കുകയുമാണ് ചെയ്യുന്നത്. ഹരിപ്പടുള്ള ഒരു പ്രാദേശിക പത്രത്തില്‍ ജോലി ചെയ്യുന്ന ഈ സ്ഥലവാസിയായ ഒരു ചെരുപ്പകാരനെയും ലേഖകര്‍ ഇന്റര്‍വ്യു ചെയ്തിരുന്നു. അയാള്‍ ഈ മായിക പ്രഭാവത്തിന്റെ അനുഭവ സാക്ഷിയാണ്. ഒരിക്കല്‍ വളരെ വൈകി ഓഫീസില്‍ നിന്ന് മടങ്ങിയ അയാള്‍ ഈ സ്ഥലത്ത് എത്തിയപ്പോള്‍ മാനസികമായി മറ്റൊരു ലോകത്ത് എത്തിയ പോലെ അനുഭവപെടുകയും ബോധം മറഞ്ഞു വാഹനം ഓടിക്കാന്‍ ആകാതെ അപകടത്തില്‍ പെടുകയും ചെയ്തു. നിരവധി ആളുകള്‍ ഈ ചാലില്‍ വീണു മരിച്ചതിനാല്‍ നാടുകാര്‍ ഈ ചാല്‍ മണ്ണിട്ട് നികത്താന്‍ ശ്രമിക്കുകയുണ്ടായ്. എന്നാല്‍ ഇട്ട മണ്ണ് മുഴുവന്‍ താഴ്ന്നു പോകുകയും, ചതുപ്പ് നിലം കൂടുതല്‍ ആഴം പ്രാപിക്കുകയുമാണ് ചെയ്തത്. ആളുകള്‍ വീണു മരിച്ച ചാലിന്റെ ഒരു ഭാഗത്ത് ഒരു പ്രത്യേക തരം ചെടി വളര്‍ന്നു കാട് പോലെ രൂപ പെട്ടിരിക്കുന്നു. ഈ ചെടി വളര്‍ന്നാല്‍ ആ പ്രദേശം മുടിയും എന്നാണു കാര്‍ന്നോന്മാരുടെ വിശ്വാസം. നാടുകാര്‍ ഈ ചെടി വേരോടെ പിഴുതെറിയാന്‍ ജെസിബി ഉപയോഗിച്ചുവെങ്കിലും, ജെസിബി കൊണ്ട് പോലും ഈ ചെടി പിഴുതെടുക്കാന്‍ സാധിക്കാതെ വരികയും അത് കൂടുതല്‍ ശക്തിയില്‍ തഴച്ചു വളരുകയും ചെയ്തു..
രാത്രി കാലങ്ങളില്‍ ഈ ചാലിന്റെ അടുത്ത് നിന്ന് ഒരു തീ ഗോളം ഉയര്‍ന്നു തെക്ക് നിന്ന് വടക്കെക്ക് പോകാറുണ്ട് എന്ന്‍ ദ്രുക്സാക്ഷികള്‍ പറയുന്നു. ഇത് “പോക്ക് വരവ്” ഉള്ള സ്ഥലം ആണെന്നും രാത്രിയില്‍ മറുത തീഗോളമായും രണ്ടാള്‍ പൊക്കമുള്ള ഭീകര രൂപമായും സന്ജരിക്കാരുന്ടെന്നും കരുതപെടുന്നു. നാഷണല്‍ ഹെവെയുടെ ഈ ഭാഗത്താണ് രാത്രി കാലങ്ങളില്‍ ഏറ്റവും കുടുതല്‍ വാഹനാപകടങ്ങള്‍ നടക്കാറുള്ളത്. അത് മറുതയുടെ ആക്രമണം കൊണ്ട് ആണെന്ന് പറയപ്പെടുന്നു.
ഇനി വര്‍ഷങ്ങള്‍ക് മുന്‍പുണ്ടായ കഥ. മറുത എന്ന് പറയപെടുന്ന ആത്മാവ് പണ്ട് ഇവിടെ ജീവിച്ചിരുന്ന ഒരു സ്ട്രീയുടെതാനെന്നും ഈ ഗ്രാമ വാസികള്‍ കാരണം ആണ് അവര്‍ മരിച്ചതെന്നും ആ പകയാണ് തലമുറകള്‍ പിന്നിട്ടു ഒരു ദുരന്തമായി ഈ ഗ്രാമത്തെ പിന്തുടരുന്നതെന്നും ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന കാരണവന്മാര്‍ പറയുന്നു. പണ്ട് ഈ ദേശത്ത് ചായ കട നടത്തിയിരുന്ന ഒരു സ്ത്രീക് വസുരി ബാധിക്കുകയും അവര്‍ സഹായതിനായ് ഈ പ്രദേശത്ത് ഓടി നടക്കുകയും ചെയ്തു. നാടുകാര്‍ അവരെ മറുതേ എന്ന് വിളിച്ചു ആട്ടി പായിക്കുകയും കല്ലെടുത്ത് എറിയുകയും ചെയ്തു. അങ്ങനെ മരിച്ച അവരുടെ ആത്മാവാണ് മറുതയായി ഈ നാടുകാരെ ഇന്നും ശല്യം ചെയ്യുന്നത്. എന്നാല്‍ ഈ കഥകള്‍ ഒന്നും വിശ്വസിക്കാത്തവരും ഉണ്ട്. അവര്‍ പല തവണ ഈ പ്രദേശത്തിന്റെ പേര് മാറ്റാന്‍ ശ്രമിച്ചെങ്കിലും , അവിടം ഇന്നും “മറുത മുക്ക്” ആയി അറിയപെടുന്നു. സത്യം എന്ത് തന്നെ ആയാലും മനുഷ്യന്റെ സാമാന്യ ബുദ്ധിക്കു നിര്‍വചിക്കാനാത്ത തരത്തില്‍ ഉള്ള സംഭവങ്ങള്‍ ആണ് ഈ സ്ഥലത്ത് സംഭവിക്കുന്നത്., ഇതൊക്കെ സ്വാഭാവിക സംഭവങ്ങള്‍ ആണെന്നും മറുതയുടെ ആക്രമണം അല്ല എന്നും വേണമെങ്കില്‍ യുക്തിവാദികള്‍ക്ക് ആരോപിക്കാം. പക്ഷെ മനുഷ്യന്റെ യുക്തിക്കും അപ്പുറത്തുള്ള ശക്തിയാണ് ദൈവവും പ്രേതവും. ദൈവം ഉണ്ടെങ്കില്‍ പ്രേതവും ഉണ്ടാകാം. പ്രേതം അല്ലെങ്കില്‍ ആത്മാവ് എന്നാല്‍ ഒരു പ്രത്യേക തരത്തില്‍ ഉള്ള സത്വം ആയി ഞാന്‍ കരുതുന്നില്ല. പക്ഷെ അവ ഉണ്ടാകുന്ന നെഗറ്റിവ് എനര്‍ജി നമുക്ക് തള്ളി കളയാന്‍ ആവില്ല. ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നമുക്ക് അകാരണമായ ഒരു ഭയവും ഭീതിയും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. അത് ഇത് പോലെയുള്ള ആത്മാകളുടെ നെഗറ്റിവ് എനര്‍ജി മൂലമാണ്. മറുത മുക്കിലെ മരുതയെ തളയ്ക്കാന്‍ എന്താണ് പോംവഴി എന്ന് അവിടുത്തെ ജനങ്ങള്‍ക് അറിയില്ല. മുന്പ് ചെയ്ത കര്‍മങ്ങളുടെ ഫലമായിരിക്കാം ഈ ആത്മാവിന്റെ രോഷത്തിനു കാരണം. മറുത മുക്കില്‍ ഇന്നും അനിഷ്ടങ്ങളും ദുരുഹ മരണങ്ങളും തുടരുന്നു. അത് വര്‍ഷങ്ങള്‍ക് മുന്‍പ് ഒരു കൂട്ടം ആളുകള്‍ കല്ലെറിഞ്ഞു കൊല്ലപെടുത്തിയ മറുതയുടെ പ്രതികാരമായിരിക്കാം, നിങ്ങള്‍ അത് വിശ്വസിച്ചാലും ഇല്ലെങ്കിലും….
By-ജി. ശരത് മേനോന്‍
8 Comments:
ithu thattukadayo? 7 star hotalo?
viswasichu ...pore?
ha ha ha nice post
മറുതമാരും ജീവിച്ച് പൊക്കേട്ടെ അല്ലേ
ഒരു ദിവസം ദിവാരേട്ടന്‍ ആ വഴി പോയപ്പോള്‍ മറുത പ്രത്യക്ഷപ്പെട്ട് ഒരു സിഗരറ്റ് ചോദിച്ചു. ദിവാരേട്ടന്‍ സിഗരറ്റ് ഇല്ല, ബീഡി ഉണ്ട്എന്ന് പറഞ്ഞു. മറുത പുച്ഛത്തില്‍ ഒന്ന് നോക്കി അടുത്ത ആളെ കാത്തിരുന്നു. [യക്ഷികള്‍ ചുണ്ണാമ്പ് ചോദിക്കുമ്പോള്‍ മറുത സിഗരട്ടെങ്കിലും ചോദിക്കണമല്ലോ..]. വേറെ പണിയൊന്നും ഇല്ലേ ഭായ്....
.
അന്ധവിശ്വാസം വളര്‍ത്തുന്ന യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം പരിപാടികള്‍ ഏഷ്യാനെറ്റ് നിര്‍ത്തണം.റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ചുളുവിലക്ക് സ്ഥലം കിട്ടുന്നതിനു വേണ്ടിയാണു ഏഷ്യാനെറ്റ് ഇത്തരം കഥകള്‍ മെനയുന്നത് എന്ന് പറഞു കേട്ടിട്ടുണ്ട്.ഗോശ്രീ പാലത്തിലെ യക്ഷി എന്ന എപ്പിസോഡില്‍ ജീവിച്ചിരിക്കുന്ന സ്ത്രീയെ വരെ ഏഷ്യാനെറ്റ് യക്ഷിയാക്കി അവതരിപ്പിച്ചതും പ്രതിഷേധവുമായി നാട്ടുകാരും പള്ളി അധികാരികളും ഏഷ്യാനെറ്റിലേക്ക് മാര്‍ച്ച് നടത്തിയത് ലേഖകന്‍ അറിഞ്ഞില്ലേ.
വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയുടെ ഉപദ്രവം മുന്‍പ് ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പൊ ദിവസവും ഉണ്ട്.
@Jaison - Jeevichirikkunna aale marichataay kaanikkukayum asianet officilekk march nadathukayum cheytatoke satyam paranjal njan arinjirunnilla.Adhava, arinjirunnenkilium, ath ee article ezhutunnatil ninn enne vilakkumaayirunnilla. aa paripadi satyamano kallamano ennathalla ividuthe chodyam. Pakshe aa graamam namude idayil thanne iupozhum und. Naatukaarum. Avar ith viswasikkunnu. Maruthayum yakshiyum onnumilla enn parayaruth. Pandu muthassi kadhakalil kettitulla kaaryangal verum kadhakal maatramalla. oro anubhavangal aanu.,Varshangal kazyumpol athu verum kadhakal aayi maarunnu. oru 100 kollam kazhinj puthya talamura paranjekkam Gandhiji pandu jeevichirunnu ennath verum kadhayalle enn. Real estate mafiakk vendy oru pradeshathinte vila idiyan vendy avide pretham undenn oru channel veruthe kallam parayukayum aa sthala vaasikale kond muzhuvan kallam parayikkukayum cheyyumenn njan karuthunnilla. aa naatilum kaanille aankuttikal?
-Sarath Menon
http://sarathgmenon.wordpress.com
മറുതയെ മാനഭംഗ പെടുത്തി എന്ന വാര്‍ത്ത കേട്ട് കേരളം ഞെട്ടി ഉണരുന്ന ദിവസം വരരുതേ...........
Post a Comment