പണ്ട് കോളേജില്‍ ഫൈനാര്‍ട്സ്‌ഡേ നടക്കുമ്പോള്‍ ഒരു കൂട്ടം പയ്യന്‍സ് വന്നു ഒരധ്യാപകനെ വലിച്ചിട്ടു കഴുത്തില്‍ പിടിച്ചു ടാന്‍സ് ചെയ്യാന്‍ തുടങ്ങി,പ്രതികരിക്കാന്‍ പോയാല്‍ മറ്റുള്ള അധ്യാപകര്‍ക്കും ഡാന്‍സ് ചെയ്യേണ്ടി വരുമെന്ന് കരുതി ആരും പ്രതികരിച്ചില്ല.അങ്ങനെയാണല്ലോ കള്ള് വയറ്റില്‍ എത്തിയാല്‍ പിന്നെ ആരാണ്,എവിടെയാണ് എന്നൊന്നും തിരിച്ചരിയാനുള്ള ശേഷി പലര്‍ക്കും ഉണ്ടാവാറില്ലല്ലോ? മദ്യത്തെ കുറിച്ചു എതിര്‍ത്തു ഒരക്ഷരം ഉരിയാടാന്‍ പോലും കോളെജുകളില്‍ കഴിയാത്ത അവസ്ഥയാണുള്ളത്, പണ്ട് ആണ്‍ കുട്ടികള്‍ മാത്രമായിരുന്നു കള്ളുകുടിയന്മാര്‍,ഇന്ന് പെണ്‍ കുട്ടികളില്‍ വലിയൊരു വിഭാഗവും മദ്യം ഉപയോഗിക്കുന്നവരോ ലഹരി ഉപയോഗത്തെ സപ്പോര്‍ട്ട് ചെയ്യുന്നവരോ ആണ്.അടുത്തിടെ ഒരു സ്വകാര്യ ചാനലില്‍ വന്ന ചര്‍ച്ചയില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി നിറഞ്ഞ പുഞ്ചിരിയുമായി പ്രതികരിക്കുന്നത് ഇങ്ങനെ'അല്പമൊക്കെ കുടിക്കാം അത് ഒരു നല്ല കാര്യമാണ്' .ഇതിന്‍റെയൊക്കെ ബാലപാഠങ്ങള്‍ നല്‍കുന്നതില്‍ അധ്യാപകര്‍ക്കും പങ്കില്ലേ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.മൈസൂരിലേക്ക് ടൂര്‍ പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ലോഡ്ജില്‍ റൂംഎടുത്ത് കുട്ടികളോട് ഉറങ്ങാന്‍ പറഞ്ഞു അടുത്ത റൂമില്‍ ഉറങ്ങാന്‍ പോയ അദ്ധ്യാപകന്‍ പോയത് ബാറിലെക്കായിരുന്നു,രണ്ടു പെഗ്ഗ് മോന്താം എന്ന് കരുതി ചെന്ന കുട്ടികള്‍ കണ്ടത് അടിച്ചു ഫിറ്റായി കിടക്കുന്ന മാഷെ ആണ്, അത് പോവട്ടെ കള്ളുകുടി എന്നത് ഒരു സാമൂഹ്യ അചാരത്തിനെ ഭാഗമായി മാറിയിട്ടുണ്ട് .അതെ കുറിച്ചു വാചാലമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല! കാരണം 'എടാ ഇന്നത്തെ കാലത്ത് കള്ള് കുടിക്കാത്തവന്‍ പുരുഷനാണോ' എന്നാണല്ലോ വെപ്പ്...........!മതത്തിന്റെ കോണിലൂടെ നോക്കുമ്പോള്‍ മദ്യപാനം എന്നത് വലിയ തെറ്റാണു,ശാസ്ത്രീയമായി വിലയിരുത്തുമ്പോള്‍ ലിവര്‍ ഡിസീസ്,ബ്രെയിന്‍ ഡാമേജ്, വിവിധ ആന്തര അവയവങ്ങളെ ബാധിക്കുന്ന കാന്‍സര്‍ ,പ്രത്യുത്പാദന സംവിധാനത്തെ ബാധിക്കല്‍............തുടങ്ങി അസുഖങ്ങളുടെ ശ്രിംഖല തന്നെ മദ്യപാനികളെ കാത്തിരിക്കുന്നുണ്ട്. പിന്നെ മനശാസ്ത്രപരമായി ഇതിലേറെ ,ചിന്തയിലും സ്വഭാവത്തിലും സാരമായ മാറ്റങ്ങള്‍ ,ഞാന്‍ മറ്റുള്ളവരുടെ ഇടയില്‍ ചെറുതാകുന്നു, എന്നെ ആരും ബഹുമാനിക്കുന്നില്ല,പരിഗണിക്കുന്നില്ല,എന്റെ ഭാര്യക്ക് എന്നേക്കാള്‍ ഇഷ്ടം അടുത്ത വീട്ടില്‍ താമസിക്കുന്നവനെയാണ്, എന്നെ രഹസ്യമായി ആരോ നിരീക്ഷിക്കുന്നു...........തുടങ്ങി അപക്വവും ദേഷ്യം നിറഞ്ഞതും അനാവശ്യ വ്യാകുലതകളുടെതുമായ ഒരു കൂട്ടം മാനസ്സിക രോഗങ്ങളുടെ അടിമയായി മാറുന്നു എന്നതും കള്ളുകുടിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരു പോലെ അറിയാവുന്ന കാര്യങ്ങളാണ്.
പിന്നെ അറിയാത്ത ചിലതുണ്ട്.
ഒന്ന് സ്വയം ആരാണെന്ന തിരിച്ചറിവ്........പിന്നെ എല്ലാം നഷ്ട്ടപ്പെട്ടല്ലോ,പല വലിയ പോസിഷനുകളിലും ഇരിക്കുന്ന വലിയ ആളുകള്‍ കള്ള് വയറ്റില്‍ എത്തിയാല്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴായി കാണേണ്ടതായി വരുന്നവരനല്ലോ നാം, ഒരു വൈകുന്നേരം അങ്ങാടിയില്‍ നില്‍ക്കുമ്പോള്‍ ഒരു സുഹൃത്ത് അടുത്ത വന്നു കൂട്ടിപ്പിടിച്ചു വല്ലാത്ത സ്നേഹപ്രകടനം !,ജനങ്ങളുടെ ഇടയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ വല്ലാതെ പാട് പെട്ടു.
രണ്ടു, ചുറ്റുപാടുകള്‍ എങ്ങനെയെന്നോ ,ആരാണെന്നോ തിരിച്ചറിയാന്‍ കഴിയാതെ വരുന്നു.ഇതിന്‍റെ ഫലങ്ങളാണ് കള്ളുകുടിയന്മാരുടെ ഭാര്യമാരും കുട്ടികളും അനുഭവിക്കുന്ന സകല പ്രയാസങ്ങളും.സഹികെട്ട് എത്രെയെത്ര സ്ത്രീകളാണ് ആത്മഹത്യയില്‍ അഭയം തേടുന്നത്,നല്ല ജോലിയും സാമ്പത്തിക ഭദ്രതയും ഉണ്ടായിട്ടു പോലും സ്വസ്ഥത നശിച്ചു മെഴുകുതിരി പോലെ ഉരുകിത്തീരുന്ന ഒട്ടേറെ സ്ത്രീജന്മങ്ങളുണ്ട്.ഇടത്തരം കുടുംബങ്ങളിലെ സ്ത്രീകളാണ് കള്ളുകുടിയന്മാരുടെ ദുരിതങ്ങള്‍ ഏറെ സഹിക്കേണ്ടിവരുന്നത്, എന്നെങ്കിലും ജോലിക്ക് പോകുന്നുണ്ടെങ്കില്‍ കിട്ടുന്ന കാശിനു മദ്യവും വാങ്ങി വീട്ടിലെത്തി ഭാര്യയേയും കുട്ടികളെയും തെറി വിളിക്കുകയും കയ്യില്‍ കിട്ടുന്നത് എടുത്ത് തല്ലുകയും ചെയ്യുന്ന പുരുഷന്മാര്‍ ഏറെയുണ്ട്.ഇവര്‍ ആരോട് പരാതിപ്പെടാന്‍, പരാതിപ്പെട്ടാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഈ പാവങ്ങള്‍ തന്നെ സഹിക്കേണ്ടേ? ചെറിയ കുട്ടികളാണ് ഏറെ കഷ്ട്ടപ്പെടുന്നത്, സ്വന്തം അമ്മയെ ക്രുരമായി തല്ലുന്നത് ഹൃദയം പൊട്ടുന്ന വേദനയുമായി സഹിക്കേണ്ടി വരുന്ന മക്കള്‍ എത്രയോ ഉണ്ട്. ഈ പിഞ്ചു കുട്ടികളുടെ പരിഭവവും പരാതികളും അന്വഷിക്കാന്‍ ആരുണ്ട്?സഹനത്തിന്റെ അതിര്‍ ഭേദിക്കപ്പെടുമ്പോള്‍ സ്വയം ഇല്ലാതെയാകുന്നു. വയറു നിറയെ മദ്യം നിറച്ചു ബുദ്ധി നശിച്ചു നടക്കുന്ന ജന്മാനങ്ങള്‍ ഇതൊക്കെ ചിന്തിക്കുമോ? സ്വൈരമായി പഠിക്കാന്‍ പോലും കഴിയാത്ത കുട്ടികള്‍ക്ക് നഷ്ട്ടപ്പെടുന്നത് അവരുടെ ഭാവി കൂടിയാണ്.
പെണ്‍കുട്ടികള്‍ വിവാഹം കഴിയുമ്പോഴാണ് ഭര്‍ത്താവിന്റെ തനി നിറം മനസ്സിലാക്കുന്നത്,മദ്യത്തിന്റെ രൂക്ഷഗന്ധവും പേറി സഹിച്ചു ജീവിക്കാമെന്ന് കരുതിയാല്‍ തന്നെ ക്രൂരമായ പരാക്രമങ്ങള്‍ അവസാനം കൊണ്ടെത്തിക്കുന്നത് വിവാഹ മോചനങ്ങളിലാണ്.ഏറിയപങ്കും വിവാഹ മോചനങ്ങള്‍ നടക്കുന്നതിന്റെ കാരണങ്ങള്‍ ഇത്തരത്തിലുള്ളതാനെന്നുകൂടി ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട് .ഇത്തരത്തില്‍ വിവാഹമോചിതരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ സമൂഹം തയ്യാറാവാതെ വരുന്നു,ഫലത്തില്‍ നശിക്കപ്പെടുന്ന സ്ത്രീ ജന്മങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. ഏത് കള്ളുകുടിയന്മാരയാലും വലിയ തുക സ്ത്രീധനം വാങ്ങി വിവാഹം ഒന്നും പത്തും കഴിക്കാന്‍ നമ്മുടെ നാട്ടില്‍ ഒരു പ്രയാസവുമില്ലല്ലോ.
മദ്യപന്മാരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം ...........!
എന്നാലും മദ്യം അകത്ത് ഇല്ലാത്ത സമയമുണ്ടെങ്കില്‍ ചിന്തിക്കട്ടെ,സ്വന്തം ഭാര്യയും പാവപ്പെട്ട കുട്ടികളും സ്നേഹിക്കുന്ന ചുറ്റുപാടുമുള്ള ജനങളും കുടിക്കുന്ന കണ്ണുനീരിനു ഇവര്‍ക്ക് എന്നെങ്കിലും മറുപടി പറയേണ്ടി വരും.ജീവിതത്തില്‍ സന്തോഷം പോയിട്ട് മാന്യമായി ശ്വാസം വിടാന്‍ പോലും സാധിക്കാത്ത ഇരകളുടെ പ്രാര്‍ഥനകള്‍ എന്നെങ്കിലും ദൈവം കേള്‍ക്കും.
കുടിയന്മാര്‍ കുടിക്കട്ടെ;ശരീരവും മനസ്സും നശിപ്പിക്കട്ടെ,പക്ഷെ മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കാനെങ്കിലും അനുവദിക്കുക.






















0 Comments:
Post a Comment