സ്വന്തമായി വരുമാന മാര്‍ഗം ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രഹങ്ങളും അതോടൊപ്പം വളരുകയാണ് . വലിയൊരു ബംഗ്ലാവും എ. സി. കാറുമാണ് അവന്റെ ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുംബത്തെ മാറ്റി പാര്‍പ്പിക്കാന്‍ ഒരു കൂര അതാണ് സ്വപ്നം ഒന്നാന്തരം പഴയ തറവാടുകള്‍ പൊളിച്ചു വലിയ വലിയ കൊട്ടാരംപോലത്തെ വീടുകളും മുറികള്‍ തോറും ബാത് റൂമുകളും എ സി യും പണി കഴിപിക്കുന്നവര്‍ വീടിന്റെ പണി തീരുമ്പോഴേയ്ക്ക് കരുതിയതിലും വലിയ തുക കടം വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്ക് തിളക്കമാവുന്നു .
അതുപോലെ തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു മുഖ്യ ഘടകമാണ് സെല്‍ഫോണ്‍ ഇത് നിത്യ വരുമാന മാര്‍ഗമില്ലത്തവനും പ്രാരാബ്ദങ്ങളുള്ളവനും വലിയൊരു വിനയായി മാറുന്നവയാണ്. നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ തന്റെ കടങ്ങള്‍ മറച്ചു വെച്ചുള്ള പ്രവാസിയോട് മതിമറന്ന വീട്ടുകാരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തീര്‍ക്കാന്‍ കടം വാങ്ങി കുടുങ്ങുന്നതും വിരളമല്ല . ഇതില്‍ നിന്നെല്ലാം എന്നാണു പ്രവാസിക്കൊരു മോചനം ?ഒറ്റപെടലിന്റെ നീര്‍കടലില്‍ നിന്ന് ഒരല്പം ആശ്വാസത്തിന് വേണ്ടി കുടുംബതോടോത്ത് കഴിയാന് അവരെ കൊണ്ടുവരുന്നവരുടെ കാര്യവും ചിലത് പരിതാപകരമാണ് .
ഗള്‍ഫില്‍ എത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍ പിന്നെ വന്ന റൂം സൗകാര്യം പോരാ മാറണം കുട്ടിയെനല്ലസ്കൂളില്‍ചേര്‍ക്കണം മറ്റുള്ളഫാമിലിയെകാളും നല്ലനിലയില്‍ എന്ന ചിന്താഗതിയുടെ മുമ്പില്‍ വാടകയും സ്കൂള്‍ ഫീസും ഷോപിങ്ങും മെസ്സും മാസം കിട്ടുന്ന ശമ്പളം തികയാതെ ഫാമിലി തിരിച്ച്വ്ചയക്കുന്നവരും നമുക്കിടയിലുണ്ട് . തന്റെ വരുമാനം മനസ്സിലാകി ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍ അല്പാശ്വാസം കിട്ടുമെന്ന് തീര്‍ച്ച . ഇന്ന് മാസം തോറും നിലവില്‍ വരുന്ന നിയമ പരിഷ്കാരങ്ങള്‍ ഏതൊരു പ്രവാസിക്കും തലവേദനയാണ് .അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ പടര്‍ന്നു പന്തലിക്കാതെ അല്പാല്പമായി വെട്ടി കളയുക നിവര്‍ത്തി ഇല്ലാത്തവ പരിഹരിക്കുക .ഏതൊരു പ്രവാസിയുടെ ജീവിതവും ഈ ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല . ഇന്നല്ലെങ്കില്‍ നാളെ സൊന്തം നാട്ടിലേക്കു പറിച്ചു നടെണ്ടവര്‍ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം നാം വലിയ വലിയ ആഢംബരങ്ങൾ കുറയ്ക്കുക . അങ്ങിനെ ഒരു പരിധി വരെ തന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ സാധിച്ചാല്‍ഓര്‍ക്കുക സമ്പത്തും സൗഭാഗ്യങ്ങളും മറ്റുള്ളവര്‍കായ് നേടി കൊടുക്കുമ്പോള്‍ നഷ്ട്ടമാകുന്നത് നിന്റെ ജീവിതത്തിന്റെ നല്ലവശങ്ങള്‍ ആണ്.
കടന്നു പോയ നല്ല നാളുകള്‍ ഇനി തിരിച്ചുവരില്ല . ജീവിതം അത് മുന്നോട്ട് കുതിക്കയാണ് .പിന്നോട്ട് വരില്ല ഇന്നല്ലന്കില്‍ നാളെ ഈ ആഢംബരങ്ങൾ നിലനിര്‍ത്താന്‍ കഴിയാതെ വന്നാലുള്ള സ്ഥിതി ആലോചിച്ചു നോക്ക് . അതുകൊണ്ട് ആഢംബരങ്ങളും ആഗ്രഹങ്ങളും ഒരു പരിധി വരെ നിര്‍ത്തി കടങ്ങളില്‍ നിന്നും രക്ഷനേടി തന്റെ കുടുംബതോടോത്ത് കഴിയാന്‍ ശ്രമിക്കുക .
By: സാബിറ സിദിക്, ജിദ്ധ
0 Comments:
Post a Comment