November 17, 2009

കഠിനാധ്വാനം ജീവിതത്തില്‍ വരുത്തിയ മാറ്റം

ഹെന്റമ്മോ ഈ പ്രവാസികളുടെ ഒരു കഷ്ടപ്പാടേ.
അവരുടെ പ്രസ്നങ്ങളും ബുദ്ധിമുട്ടുകളും നാം കുറെ കേട്ടു.
എന്നാല്‍ എന്റെ സ്വയം അനുഭവത്തിന്റെ വെളിച്ചത്തിലും മുന്നില്‍ കണ്ട ചില അനുഭവങ്ങളും വെച്ചു ഞാന്‍ നിങ്ങള്ക്ക് ഒരു ചെറിയ കഥ പറഞ്ഞു തരാം.

എന്റെ ഒരു അടുത്ത കൂട്ടുകാരന്‍ സൌദിയില്‍ നിന്ന് അനുഭവിച്ച നൂറു ശതമാനം ഹക്ക് ആയ വരുമാനം സമ്പാദിച്ച ഒരു മലപ്പുറം സ്വദേശി, പേര് മൊയ്ദീന്‍ . വയസ്സ്‌ 22. ഇന്ന് വയസ്സ്‌ 48 ആയതു കൊണ്ടാണ് ഞാന്‍ മൊയ്ദീനുക്ക എന്ന് വിളിക്കുന്നത്.

മാസ വരുമാനം 800 റിയാലില്‍ നിന്ന് 40,000 റിയാല്‍ ആയ കഥ.



ഫ്രീ വിസയിലല്ല മൊയ്ദീനുക്ക വന്നത്. അറബിയുടെ ബൂഫിയയില്‍ ജോലിക്‍കാണ് മോയ്ദീനുക്കയെ കൊണ്ട് വന്നത്. കഫീലിന്റെ കീഴിലല്ലാത്ത ഒരാളായിരുന്നു ബൂഫിയയില്‍ ജോലിക്ക്. അയാളെ മാറ്റി പകരം മൊയ്ദീനുക്ക വെക്കാനുള്ള പ്ലാന്‍ ആണ് അറബിക്ക്.

ഒരാഴ്ചക്കുള്ളില്‍ എല്ലാം പഠിക്കാന്‍ പറഞ്ഞു അറബി പോയി.

യാതൊരു പരിചയമില്ലാത്ത സ്ഥലവും ജോലിയും ആയിരുന്നെകിലും മലയാളിയുടെ സഹായം കൊണ്ട് എളുപ്പം ജോലികളൊക്കെ പഠിച്ചെടുത്തു.

ഒരാഴ്ചക്ക് ശേഷം ജോലി ഒറ്റക്കായി. വലിയ ബുദ്ധിമുട്ടുകള്‍ ഒന്നും തോന്നിയില്ല. ഭാഷ മാത്രം ആയിരുന്നു പ്രശ്നം. കുറച്ചു ദര്‍സില്‍ പോയിരുന്നത് കൊണ്ട് കുറേശ്ശെ അറബി ആദ്യമേ വശമുണ്ടായിരുന്നു.

ഒരു മാസം ആയപ്പോള്‍ ശമ്പളമായി 800 റിയാല്‍ കിട്ടി. അധികം ചിലവു ഒന്നും ഇല്ലായിരുന്നു. ഭക്ഷണം ബൂഫിയയില്‍ നിന്ന് തന്നെ കഴിക്കും. താമസിക്കാന്‍ അറബിയുടെ വക റൂമും ഉണ്ടായിരുന്നു.

ആര് മാസം കടന്നു പോയി. ജോലിയെല്ലാം നല്ല വിധം പഠിച്ചു, ഭാഷയും ഒരു വിധം ഒപ്പിക്കാമെന്നായി.

ആ മാസം ശമ്പളം കൊടുത്ത സമയത്ത് മൊയ്ദീനുക്ക മെല്ലെ അറബിയോട് ഒരു കാര്യം പറയാനുണ്ടെന്ന് ബോധിപ്പിച്ചു. എല്ലാ മാസവും 2,000 റിയാല്‍ അറബിക്ക് കൊടുക്കാം എന്നും ഇത് വരെ തന്നിരുന്ന ശമ്പളമോ വാടകയോ ഇനി മുതല്‍ മൊയ്ദീനുക്ക അടക്കാം എന്നും അറിയിച്ചു. കട താന്‍ ഏറ്റെടുത്ത് നടത്താം. അറബി ചിന്തിച്ചു. വാടകയും സാധനങ്ങള്‍ വാങ്ങാനുള്ള ചിലവും കഴിച്ചു രണ്ടായിരം കഷ്ടിച്ച് മിച്ചം വെക്കരായിരുന്നു പതിവ്. അതില്‍ നിന്ന് ഇവന്റെ ശമ്പളവും കൊടുക്കണം. ഇപ്പോഴിതാ കണ്ണും ചിമ്മി ഇരുന്നാല്‍ 2,000 റിയാല്‍ കിട്ടുന്നു. അറബി നൂറു വട്ടം സമ്മതം മൂളി.

അങ്ങിനെ മൊയ്ദീനുക്ക ബൂഫിയയുടെ ഉടമയായി. ലാഭതിന്റെയും ചേതത്തിന്റെയും ഉടമ. പക്ഷെ, മാസാവസാനം 2,000 riyaal അറബിക്ക് കൊടുക്കണം. അതിനാല്‍ എങ്ങിനെ വരുമാനം വര്‍ധിപ്പിക്കാം എന്നായി ചിന്ത.

കയ്യില്‍ മിച്ചം വെച്ചിരുന്ന കാശ് കൊണ്ട് ഒരു പൊറാട്ട ചുടാന്‍ കല്ലും ഒരു വലിയ ഗ്യാസ് സിലിണ്ടറും വാങ്ങി. കടയില്‍ വരുന്ന ചില മലയാളികളുമായി സംസാരിച്ചതിന്റെ ഫലമായി പൊറാട്ട, മുതബ്ബക്, തമിയ്യ തുടങ്ങിയവ ഉണ്ടാക്കാന്‍ അറിയുന്ന ഒരാളെ ജോലിക്ക് വെച്ചു. ശമ്പളം ആയിരം റിയാലും റൂമും ചിലവും.

മാ ഷാ അല്ലാഹ്, 600 റിയാലിന്നു ജോലി ചെയ്ത മൊയ്ദീനുക്ക ആയിരം റിയാലിന്നു പണിക്കാരനെ വെച്ചു.

ജോലിയിലെ ആത്മാര്‍ത്ഥത കൊണ്ടും, സാധനങ്ങളുടെ ഗുണ മേന്മ കൊണ്ടും, കസ്റ്റമര്‍ സര്‍വീസ് നല്ല നിലയില്‍ നടത്തിയട് കൊണ്ടും ഭാഗ്യം മൊയ്ദീനുക്കയെ കയ് വെടിഞ്ഞില്ല. ഒരാളെ കൂടെ ജോലിക്ക് വെക്കേണ്ടി വന്നു.

അങ്ങിനെ മൊയ്ദീനുക്ക ബൂഫിയയുടെ മാനേജര്‍ ആയി. അധികവും ഉച്ച തിരിഞ്ഞു മാത്രം വരും. രാവിലെ അധികവും ഉറക്കമായി. വൈകുന്നേരം വന്നു അന്നത്തെ ചെലവു വരുമാന കണക്കുകള്‍ എല്ലാം നോക്കി തിട്ടപ്പെടുത്തി തിരിച്ചു പോവും.

ചുരുക്കി പറഞ്ഞാല്‍ എല്ലാ ചിലവും കഴിച്ചു, അറബിക്ക് കൊടുക്ക്വാനുള്ളതും, രണ്ടാളുടെ ശമ്പളവും, വാടകയും കഴിച്ചു 1,700 റിയാല്‍ നെറ്റ് വരുമാനം.

മൊയ്ദീനുക്ക വീണ്ടും ചിന്തിച്ചു. ഇങ്ങിനെ ഉറങ്ങിയാല്‍ ശരിയാവില്ല. ബൂഫിയയിലെ കാര്യങ്ങള്‍ എല്ലാം അവര്‍ രണ്ടാളും കൂടി നോക്കുന്നുണ്ട്. രാവിലെ ഉറങ്ങുന്നതിനു പകരമായി എന്തെന്ഗിലും കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ നോക്കിയാല്‍ അത്രയും ഗുണമായല്ലോ.

അപ്പോഴാണ് ഒരു കൂട്ടുകാരന്‍ അലവി അവന്റെ പഴയ കാര്‍ വില്കുന്നു എന്ന് പറഞ്ഞത്. വളരെ പഴയ മോഡല്‍ ആണെങ്ങിലും നന്നായി വര്‍ക്ക്‌ ചെയ്യും. ഒരു കംപ്ലൈന്റ്റ്‌ കണ്ടു പിടിക്കാന്‍ ഇല്ല. അവസാനം പറഞ്ഞു പറഞ്ഞു 2,500 റിയാലിന്നു കച്ചവടമാക്കി. അറബിയെ കണ്ടു കാര്‍ സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു.

അടുത്തുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചതിന്റെ ഫലമായി ഏഴു കുട്ടികളെ സ്കൂളില്‍ വിടുന്ന ജോലി കിട്ടി. ഒരു കുട്ടിക്ക് 150 റിയാല്‍. എല്ലാവരും അടുത്തുള്ള ഒരേ സ്കൂളില്‍ തന്നെ ആയിരുന്നതിനാല്‍ വെറും അര മണിക്കൂറു കൊണ്ട് കുട്ടികളെ രാവിലെ കൊണ്ട് വിടാന്‍ കഴിഞ്ഞു. അതെ പോലെ തന്നെ രണ്ടരക്ക് തിരിച്ചും. ആയിരം റിയാല്‍ അങ്ങിനെ കാറില്‍ നിന്ന് വരുമാനമായി. അതും വെറും ഒരു മണിക്കൂര്‍ നേരത്തെ ജോലി കൊണ്ട്. കൂടാതെ ബൂഫിയയിലെക്കുള്ള സാധനങ്ങള്‍ കൊണ്ട് വരാന്‍ ഒരു വണ്ടിയുമായി.

ഇപ്പോള്‍ 1,700+1,000=2,700 റിയാല്‍ വരുമാനമായി .
ബാക്കിയുള്ള സമയങ്ങളില്‍ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കു വേണ്ടി ടാക്സി ഓടലും ഒരു പതിവാക്കി.

ചുരുക്കം പറഞ്ഞാല്‍ ആര് മാസത്തിനുള്ളില്‍, നാട്ടിലേക്കു അയച്ചതിന് പുറമേ, 17,000 റിയാല്‍ കയ്യില്‍ മിച്ചം. (ചെറുപ്പമായതിനാല്‍ അധികമൊന്നും നാട്ടിലേക്ക് അയക്കേന്ടതുണ്ടയിരുന്നില്ല).

അങ്ങിനെയിരിക്കുമ്പോള്‍ മൊയ്ദീനുക്ക ഒന്നു കൂടി കടന്നു ചിന്തിച്ചു. ആരെയ്ന്ഗിലുമ് പാര്‍ട്ണര്‍ ആക്കി ഒരു ബൂഫിയ കൂടി തുടങ്ങിയാലെന്താ? അതികമൊന്നും ആലോചിക്കേണ്ടി വന്നില്ല, അഷ്റഫിനെ വര്‍കിംഗ് പാര്‍ട്ണര്‍ ആക്കി ഒരു ബൂഫിയ കൂടി തുടങ്ങി. 10,000 അഷ്റഫും 17,000 മൊയ്ദീനുക്കയും എടുത്തു നല്ല നിലയില്‍ തന്നെ ഒരു ബൂഫിയ കൂടി തുടങ്ങി. കൂടാതെ അറബിയെ കണ്ടു രണ്ടായിരം റിയാല്‍ രണ്ടാമത്തെ ബൂഫിയക്കും ഓഫര്‍ ചെയ്തു. അറബിക്ക് സസന്തോഷം. അറബിയുടെ പേര് ഉപയോഗിക്കുന്നതിന് മാത്രം നാലായിരം കീശയില്‍.

മൊത്തത്തില്‍ രണ്ടു ബൂഫിയയില്‍ നിന്നും ടാക്സി ഓടുന്നതില്‍ നിന്നും കൂടി നാലായിരത്തിന് മുകളില്‍ മാസ വരുമാനം. അതും വെറും ഒന്നര വര്‍ഷം കൊണ്ട്.

രണ്ടു ബൂഫിയയും വളരെ പേര് കേട്ടു, ഫേമസ് ആയി. രണ്ടു വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ ഓരോ ബൂഫിയയിലും രണ്ടു പേര്‍ക്ക് പകരം നാല് പേരായി. അങ്ങിനെ മൊത്തം എട്ടു പേര്‍ രണ്ടു ബൂഫിയയിലും

1 Comments:

haleesa said...

ഒരിക്കലും നടക്കാതെ മനോഹരമായ സുന്ദര സോപ്നം ...ഇതൊക്കെ പറയാം എന്നല്ലാതെ എവിടെ നടക്കാന്‍....എന്നാലും കഥ സൂപ്പര്‍ ആയി...

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon