മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനിൽവിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ

കാതിനുപീയൂഷം കണ്ണിനുകർപ്പൂരം കാനനമേഘല ചേതോഹരം

തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ. തമ്പുരുമീട്ടി ഋതുക്കൾ വരുന്നൂ
നിൻതിരുനടയിലുദാരം
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
അടിയനിൽവിടരും പത്മദളങ്ങളിൽ അവതരിക്കൂദേവീ അനുഗ്രഹിക്കൂ
മൂകാംബികേ ദേവി ജഗദംബികേ മുപ്പാരിനും നിത്യ വരദായികേ
=======================================
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം

പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽനയനാ ശരണം
ഗിരികന്യാരമണാ ശരണം

പാശുപതാസ്‌ത്രം പാർത്ഥനു നൽകിയ പശുപതിയല്ലേ നീ

ദേവലനെന്നൊരക്കേവലബാലനെ ദേവനാക്കിയ മഹാദേവനല്ലേ

എന്നെന്നും നിൻമുന്നിൽ വന്നൊന്നു തൊഴുതീടാൻ
എന്നെ നീ അനുവദിക്കില്ലേ ശംഭോ
എന്നെ നീ അനുഗ്രഹിക്കില്ലേ
ശംഭോ ശങ്കര ഗൌരീശങ്കര സർവ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ശംഭോ ശങ്കര ഗൌരീശങ്കര സർവ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽനയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പശ്ചിമഗംഗാദർശനംകൊള്ളും നീ പഞ്ചാബ്‌ജപുരത്തിൻ പുണ്യം

വരദാഭയങ്ങളുമായ്‌മേവും നിൻ കാൽക്കൽ വരുവാൻകഴിഞ്ഞാലേ ഭാഗ്യം

തൃപ്പാദപത്മത്തിലാത്മാർപ്പണംചെയ്‌ത പുഷ്‌പങ്ങൾ തൻ ജന്മം ധന്യം ശംഭോ
കല്പാന്തസൌരഭ്യപൂർണ്ണം
ശംഭോ ശങ്കര ഗൌരീശങ്കര സർവ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ശംഭോ ശങ്കര ഗൌരീശങ്കര സർവ്വശുഭങ്കര പാഹീ
തുമ്പുരുകാരക സേവിതപാലാ സാംബസദാശിവ പാഹീ
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
പരിജനപാലന നിരതനായ് നിലകൊള്ളും എരികനൽനയനാ ശരണം
ഗിരികന്യാരമണാ ശരണം
ഋഷിനാഗക്കുളത്തപ്പാ ശരണം ശ്രീ എറണാകുളത്തപ്പാ ശരണം
=======================================
എട്ടുദിൿപാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂർത്തേ

അഷ്ടമൂർത്തേ ചണ്ഡതാണ്ഡവമാടീടും അണ്ഡകടാഹ സമ്രട്ടേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
എട്ടുദിൿപാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂർത്തേ
മണ്ഡന മണ്ഡലത്തോടെ നീ ആസ്ഥാനമണ്ഡപത്തിൽ വരും നേരം

ഏഴരപ്പൊന്നാനയാനയിക്കും നിന്നെ ഏഴീരുലകും നമിപ്പൂ
നിന്നെ ഏഴീരുലകും നമിപ്പൂ
എട്ടുദിൿപാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂർത്തേ
വില്ലുതീർത്ഥത്തിൽകുളിച്ചു തൃപ്പാദത്തിൽ വില്വപത്രങ്ങളർപ്പീച്ചൂ

കമ്രദ്യുതിയെഴും ബ്രഹ്മമേ മുന്നിൽഞാൻ നമ്രശിരസ്‌കനായ് നിൽപ്പൂ
ഇന്നും നമ്രശിരസ്‌കനായ് നിൽപ്പൂ
എട്ടുദിൿപാലരും മുട്ടുകുത്തിത്തൊഴും ഏറ്റുമാനൂരുഗ്രമൂർത്തേ
അഷ്ടമൂർത്തേ ചണ്ഡതാണ്ഡവമടീടും അണ്ഡകടാഹ സമ്രട്ടേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
നമസ്‌തേ, നമസ്‌തേ, നമസ്‌തേ
0 Comments:
Post a Comment