ചിന്തകളിലും രീതികളിലും എന്നുവേണ്ട പലകാര്യങ്ങളിലും സ്‌ത്രീകളും പുരുഷന്മാരും വ്യത്യസ്‌തരാണ്. ഈ വ്യത്യസ്‌തത സ്വപ്‌നം കാണുന്ന കാര്യത്തില്‍പ്പോലുമുണ്ടെന്നാണ് പുതിയ ഒരു പഠനഫലം സൂചിപ്പിക്കുന്നത്.
ദുസ്വപ്‌നത്തിന്റെ കാര്യത്തിലാണ് സ്‌ത്രീകളും പുരുഷന്മാരും തമ്മില്‍ കൂടുതല്‍ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നത്. സ്‌ത്രീകളാണത്രേ ദുസ്വപ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്. മാത്രമല്ല ഉറക്കമുണരുമ്പോള്‍ കണ്ട സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള കഴിവും കൂടുതലുള്ളത് സ്‌ത്രീകള്‍ക്കാണെന്ന് പഠനം നടത്തിയ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
ബ്രിട്ടീഷ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സ്‌ത്രീകളുടെ ഈ ദുസ്വപ്‌ന ശീലം ശരീരത്തിന്റെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. അതായത് അണ്ഡോല്‍പാദന സമയത്തെ ശരീര താപനിലയുടെ വ്യത്യാസമാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.
170 സ്‌ത്രീപുരുഷന്മാരെയാണ് ഗവേഷകര്‍ പഠന വിധേയരാക്കിയത്. ഇതില്‍ 16 ശതമാനം പുരുഷന്മാര്‍ മാത്രമാണ് ദുസ്വപ്‌നങ്ങള്‍ കാണുന്നുവെന്ന് വെളിപ്പെടുത്തിയത്. എന്നാല്‍ സ്‌ത്രീകളില്‍ 30ശതമാനം പേരും ദുസ്വപ്‌നം കാണുന്നവരായിരുന്നു.
0 Comments:
Post a Comment