സമൂഹത്തില്‍ തീവ്രവാദവും ഭീകരവാദവും വളരുന്നുന്ടെന്കില്‍ അവയെ ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല,വളരെ ചെറിയ ഒരു വിഭാഗം മതത്തിന്റെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട് ,മുസ്ലിംകളിലും ഹിന്ദുക്കളിലും ഇത്തരം ഒരു ന്യുനപക്ഷം ഉണ്ട് എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ് ,മുഖ്യധാരാ സമൂഹം ഇവര്‍ക്കെതിരെ ഒന്നിക്കണം,മതങ്ങളും പ്രത്യശസ്ത്രങ്ങളും ഒന്നും വിഭാഗീയതയുടെ ഈ കടത്വത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.മതതീവ്രവാദം പോലെ രാഷ്ട്രീയഭീകരതയും എതിര്‍ക്കപ്പെടെണ്ടാത് തന്നെയാണ്.
പരസ്പരം ശത്രുതയും പകയും ഉണ്ടാക്കാനുള്ള ഒരു കാര്യമായി ലവ് ജിഹാദിനെ ഉപയോഗപ്പെടുത്തുകയാണ് ഒരു വിഭാഗം,ഒരിക്കലും ന്യായീകരിക്കനത അപരാധമാണ് ഇവര്‍ ചെയ്യുന്നത്,വര്‍ഗീയതയുടെ വിത വിതച്ചു,സമൂഹത്തിന്റെ സ്വൈര ജീവിതം തടസ്സപ്പെടുത്തനാണ് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്,വളരെ എക്സ്‌ക്ലുസിവ് ആയ വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള മാധ്യമ ലോകത്തിന്റെ വ്യഗ്രതയില്‍ കാണിച്ചു കൂട്ടുന്ന വിഡ്ഢിത്വങ്ങള്‍ ആലോചിക്കുമ്പോള്‍ സഹതാപിക്കാനെ തോന്നൂ ,പക്ഷെ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ വരുത്തി തീര്‍ക്കുന്ന വിനകള്‍ വലിയതാനെന്നു ഓര്‍ക്കണം,വ്യത്യസ്ത തലങ്ങളിലുള്ള സൌഹൃദങ്ങളെ ഇല്ലാതാക്കാനും ശത്രുത ശ്രുഷ്ടിക്കനുമാണ് ഇവയെല്ലാം ഉപകരിക്കുന്നത്, ഇത്തരം പുതിയ പ്രവണതകള്‍ക്ക് കൂടുതല്‍ ഖ്യാതി നല്‍കി വര്‍ഗീയ ചിന്തകള്‍ക്ക് ഇടം നല്‍കുന്നതിനു പകരം വര്‍ഗീയതയും തീവ്രവാദവും സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ഓരോ സമൂഹവും അവബോധം ഉണ്ടാക്കുകയാണ് വേണ്ടത്, മത മേലാളന്മാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്, രാഷ്ട്രീ നേതാക്കള്‍ കക്ഷിരാഷ്ട്രീയത്തിന്റെ മുതലെടുപ്പിനായി ഇവയെ ഉപയോഗിക്കുന്നതിന് പകരം സൌഹൃദങ്ങളുടെ നിലനില്‍പ്പിനായി ആത്മാര്‍ഥമായി ശ്രമിക്കുകയാണ് വേണ്ടത്.
പ്രേമം എന്നത് വളരെ ശുദ്ധവും അടിച്ചെല്‍പ്പിക്കാനകാത്തതുമായ ഒരു വികാരമാണ്, പ്രേമത്തിന്റെ പ്രത്യയ ശാസ്ത്രത്തിനു കാപട്യത്തിന്റെ ഉടയാട അണിയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവിവേകമാണ് ചെയ്യുന്നത്, വളരെ വില കുറഞ്ഞ ചിന്തകളുമായി പ്രേമത്തിന്റെ പരിശുദ്ധതയില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ ആരായാലും വലിയ വില കൊടുക്കേണ്ടി വരും .തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ പടച്ചു വിടുന്ന ഇന്റര്‍നെറ്റ് സൃഷ്ടികള്‍ ഏത് ഭഗത് നിന്നായാലും പ്രോത്സാഹിപ്പിക്കപ്പെടെണ്ടാതല്ല .
ഒരേ ചിന്തയില്‍ രണ്ടു ആത്മാവുകള്‍ ,ഒരേ സ്പന്ദനത്തോടെ രണ്ടു ഹൃദയങ്ങള്‍എന്ന് പ്രേമഭാജനങളെ കുറിച്ച് ജോണ് കീറ്റ്സ് പറയുകയുണ്ടായി, ലവ് ജിഹാദ് എന്ന സംഭവം ഉണ്ടെങ്കില്‍ അതിനു ആത്മാവും,ഹൃദയവും സ്പന്ദനവും ചിന്തയും ഒന്നും തന്നെ ഉണ്ടായിരിക്കില്ല.
By: Rafi
0 Comments:
Post a Comment