November 2, 2009

സംഗീത മിമിക്രി


എന്റെ പ്രിയമിത്രമായ കൈതപ്രം ദൂരദര്‍ശനില്‍ ഒരു പരിപാടി കുേറക്കാലം കൊണ്ടുനടന്നിരുന്നു. `പദ്‌മശ്രീ യേശുദാസ്‌ ആലപിച്ച ആ സുന്ദരഗാനം ഇപ്പോള്‍ ഇവിടെ നമ്മുടെ പയ്യമ്പിള്ളി സദാനന്ദന്‍ ആലപിക്കുന്നത്‌ കേള്‍ക്കാം' എന്ന പകരംവയ്‌ക്കലായിരുന്നു ആ പരിപാടിയുടെ ലക്ഷ്യം. യേശുദാസ്‌ സുന്ദരമായി പാടിവെച്ചുകഴിഞ്ഞ ഒരു ഗാനം എന്തിനാണ്‌ നമ്മെ സങ്കടപ്പെടുത്താന്‍വേണ്ടിമാത്രം ഒരു സദാനന്ദന്‍ പാടുന്നത്‌?
                                                                                  
                                                      - കവി എസ്‌. രമേശന്‍ നായര്‍



`ജ്‌ഞാനപ്പഴങ്ങള്‍' എന്ന ലേഖനത്തില്‍ ചലച്ചിത്രഗാനരചയിതാവുകൂടിയായ രമേശന്‍ നായരാണ്‌ മേല്‍പറഞ്ഞ വരികള്‍- എഴുതിയത്‌. പാട്ടിനെ അടിസ്‌ഥാനമാക്കിയുള്ള, അര്‍ത്ഥശൂന്യമായ `റിയാലിറ്റിഷോ' കളെപ്പറ്റിയാണ്‌ കവി സൂചിപ്പിച്ചത്‌. സ്വീകരണമുറിയുടെ രാത്രികളെ മലീമസമാക്കുന്ന റിയാലിറ്റിഷോകള്‍ക്കെതിരെ കൂടുതല്‍ സാംസ്‌കാരിക നായകര്‍ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

അമ്മയുടെ താരാട്ടുപാട്ടല്ലാതെ, ജീവിതത്തില്‍ മറ്റൊരു പാട്ടുപോലും കേട്ടിട്ടില്ലാത്ത, കേള്‍ക്കാന്‍ ശ്രമിച്ചിട്ടില്ലാത്ത വന്ദ്യവയോധികര്‍പോലും രാത്രികളില്‍ ടെലിവിഷനു മുന്നില്‍ കണ്ണിമചിമ്മാതെ ഇരിപ്പാണ്‌. രമേശന്‍ നായര്‍ സൂചിപ്പിച്ചതുപോലെ സദാനന്ദന്‍ നമ്മളെ പാടിസങ്കടപ്പെടുത്തുന്നു. തുടര്‍ന്ന്‌ `അയ്യോ, സദാനന്ദാ, പോരല്ലോ' എന്ന്‌ ജഡ്‌ജിമാര്‍ വിലയിരുത്തുമ്പോള്‍ സദാനന്ദനും സങ്കടപ്പെടുന്നു. സദാനന്ദന്റെ സങ്കടം കണ്ട്‌ ആബാലവൃന്ദം പ്രേക്ഷകരും കണ്ണീര്‍ക്കടലില്‍ മുങ്ങുന്നു. അങ്ങനെ മലയാളികളെ മുഴുവന്‍ സങ്കടക്കടലില്‍ ആറാടിച്ചുകൊണ്ടാണ്‌ സദാനന്ദന്മാര്‍ സ്‌റ്റേജ്‌ വിടുന്നത്‌.

ജഡ്‌ജിങ്‌ കമ്മിറ്റിക്കാരുടെ കാര്യമാണ്‌ ഏറെരസം. ശരത്തിനെപ്പോലെ, മലയാളത്തിലെ ഏറ്റവും സുന്ദരമായ ചില ചലച്ചിത്രഗാനങ്ങള്‍ നമുക്ക്‌ സമ്മാനിച്ച പ്രഗത്‌ഭര്‍ മാത്രമല്ല, പാട്ടിന്റെ എട്ടുംപൊട്ടും തിരിയാത്ത സിനിമാതാരങ്ങള്‍പോലുമുണ്ട്‌, ജഡ്‌ജിങ്‌ കമ്മിറ്റിയില്‍. ശരത്തിന്റെയും ഉഷാ ഉതുപ്പിന്റെയും അരോചകമായ പ്രകടനം. അവരുടെ സംഗീതാവബോധം കരുതി ക്ഷമിക്കാം. എന്നാല്‍ സിനിമാതാരങ്ങള്‍ സദാനന്ദന്മാരെ കരയിപ്പിക്കുന്നതെന്തിന്‌?
ഏതാനും മാസംമുമ്പ്‌ കേരളത്തില്‍ നിന്നുള്ള സംഘത്തോടൊപ്പം വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കാന്‍പോയത്‌ ഓര്‍മ വരുന്നു. ജോര്‍ദ്ദാനില്‍നിന്ന്‌ ഇസ്രായേലിലേക്ക്‌ ബസില്‍ സഞ്ചരിക്കുകയായിരുന്നു. സമയം സന്‌ധ്യയായി. ഭക്‌തിസാന്ദ്രമായ അന്തരീക്ഷം. `എന്തതിശയമോ ദൈവത്തിന്‍ നാമം' എന്ന ഗാനം എല്ലാവരും കൈയടിച്ച്‌ പാടുകയാണ്‌. ആ പാട്ട്‌ അവസാനിച്ച്‌, അടുത്തപാട്ടിന്റെ ഇടവേളയില്‍, ആലുവയില്‍ നിന്നുള്ള ഡോക്‌ടര്‍ ദമ്പതിമാരിലെ ഭാര്യ ഉറക്കെ ആത്‌മഗതം നടത്തി: `ദൈവമേ, ഇന്നല്ലേ സന്നിധാനത്തിന്റെ ലാസ്‌റ്റ്‌ ദിവസം!' പൊടുന്നനെ ബസിനുള്‍ഭാഗം നിശബ്‌ദമായി. `ശരിയാണല്ലോ... ആ കൊച്ചന്‌ കിട്ടിയാല്‍ മതിയായിരുന്നു'- അടുത്തയാളുടെ ആത്‌മഗതം. അങ്ങനെ ചര്‍ച്ച പൂര്‍ണമായും `സ്‌റ്റാര്‍സിങ്ങറി'ലേക്കു മാറി. ഇതിനിടെ ചിലര്‍ കേരളത്തിലെ വീടുകളിലേക്കു വിളിച്ച്‌ അന്നത്തെ കക്ഷിനില ചോദിക്കുന്നതും കേട്ടു. അരമണിക്കൂറിലേറെ ചര്‍ച്ച നീണ്ടപ്പോള്‍ സംഘത്തിലെ ഏറ്റവും രസികനും പാലായിലെ മണര്‍കാട്ട്‌ പാപ്പന്റെ സഹോദരനുമായ ബാബുച്ചായന്‍ ഉറക്കെ കമന്റു പറഞ്ഞു: `സന്നിധാനം വന്നപ്പോള്‍ യേശുപോയ വഴി കണ്ടില്ല!' പെട്ടെന്ന്‌ പരിസരബോധം വീണ്ടെടുത്ത ദൈവമക്കള്‍ ദൈവത്തിങ്കലേക്ക്‌ ചേര്‍ക്കപ്പെട്ടു. അടുത്തഗാനം തുടങ്ങി: `ഗാഗുല്‍ത്താമലയില്‍ നിന്നും...'
അത്രയ്‌ക്കുണ്ട്‌, റിയാലിറ്റിഷോയുടെ ശക്‌തി. ഒരു `ചെയ്‌ഞ്ചിനു'വേണ്ടി യാത്രയ്‌ക്കിടയില്‍ പഴയ മലയാളം സിനിമാഗാനങ്ങള്‍ പാടുമ്പോള്‍, യാത്രക്കാരില്‍പലരും മധ്യവയസ്‌ കടന്നവരാണെങ്കില്‍ക്കൂടി, കൂടെപ്പാടാന്‍ അധികമാരുമില്ല! വയലാറും ശ്രീകുമാരന്‍ തമ്പിയും ദേവരാജനുമൊക്കെ പകര്‍ന്നുതന്ന ആ ഗാനകുസുമങ്ങളുടെ അര്‍ത്ഥസമ്പുഷ്‌ടമായ ഏതാനും വരികള്‍പോലുമറിയാത്തവരാണ്‌ റിയാലിറ്റിഷോയിലെ `ഗാനമിമിക്രി' (പ്രയോഗം രമേശന്‍ നായരുടേത്‌) കേള്‍ക്കാന്‍ സന്‌ധ്യമയങ്ങുംനേരം കുത്തിയിരിക്കുന്നത്‌!

`ആരാന്റെയമ്മയ്‌ക്ക്‌ പ്‌രാന്ത്‌ പിടിക്കുമ്പോള്‍ കാണാന്‍ നല്ല ശേല്‌' എന്ന പഴയ പഴഞ്ചൊല്ലു മാത്രമാണ്‌ റിയാലിറ്റിഷോകളുടെ ജനസമ്മതിക്കു പിന്നില്‍ എന്ന്‌ എനിക്കു തോന്നുന്നു. `നിന്റെ പാട്ട്‌ നന്നായില്ല' എന്നുപറയുമ്പോള്‍ സദാനന്ദന്‍ കരയുന്നതും അവന്റെ അച്‌ഛനുമമ്മയും പ്രേക്ഷകര്‍ക്കിടയിലിരുന്ന്‌ കണ്ണീരൊഴുക്കുന്നതും കാണുമ്പോള്‍ കിട്ടുന്ന രഹസ്യമായൊരുസുഖം. പിന്നെ, എഫ്‌.ടി.വിയിലെ റാമ്പിലെന്നപോലെ അവതാരിക നില്‍ക്കുന്നതും കൊഞ്ചുന്നതും കാണുമ്പോള്‍ കിട്ടുന്ന മറ്റൊരു സുഖം. അതല്ലേ, നമ്മളെ ടി.വിയുടെ മുന്നില്‍ തളച്ചിടുന്നത്‌!
മുമ്പെന്നോ ഷൂട്ടിങ്‌ കഴിഞ്ഞുപോയ എപ്പിസോഡിലെ താരത്തിനുവേണ്ടിപ്പോലും എസ്‌.എം.എസ്‌ വോട്ടുക്ഷണിക്കുകവഴി ചാനലുകള്‍ വലിയൊരു വഞ്ചനാക്കുറ്റവും ചെയ്യുന്നുണ്ട്‌. ഇങ്ങനെ വന്നുവീഴുന്ന എസ്‌.എം.എസുകളുടെ പകുതിയിലേെറപ്പണവും ചാനലിനാണ്‌ ലഭിക്കുന്നത്‌. `പാവം, സദാനന്ദന്‍ രക്ഷപ്പെടട്ടെ, ഫ്‌ളാറ്റും കാറും കിട്ടട്ടേ' എന്നുകരുതി ഒമ്പതുരൂപയോ മറ്റോ മുടക്കി അയയ്‌ക്കുന്ന എസ്‌.എം.എസ്‌ പാഴായിപ്പോവുകയാണ്‌ ചെയ്യുന്നതെന്ന്‌ മരമണ്ടന്മാരായ പ്രേക്ഷകര്‍ അറിയുന്നുണ്ടോ! ഈ എസ്‌.എം.എസ്‌ തട്ടിപ്പ്‌ ക്രിമിനല്‍ കുറ്റമല്ലേ? ആട്‌ തേക്ക്‌ മാഞ്ചിയംപോലെ ഒരു പരസ്യമായ തട്ടിപ്പ്‌?

അതുകൊണ്ട്‌, ചാനലുകളോട്‌ ഒരു അപേക്ഷ മാത്രം: പ്രേക്ഷകരില്‍ സംഗീതാഭിരുചിയോ സംഗീതാവബോധമോ ഒന്നും വളര്‍ത്താത്ത, വെറും അനുകരണം മാത്രമായി തരംതാഴ്‌ന്നുപോകുന്ന ഇത്തരം റിയാലിറ്റി ഷോകള്‍ക്കു പകരം ഞങ്ങള്‍ക്ക്‌ സീരിയലുകള്‍ തിരികെ തരൂ. കുടുംബ, കണ്ണീര്‍ സീരിയലുകള്‍ സമൂഹത്തിനേല്‌പിക്കുന്ന പരിക്ക്‌ റിയാലിറ്റിഷോകളേക്കാള്‍ എത്രയോ കുറവാണ്‌!

പിന്‍കുറിപ്പ്‌: രഞ്‌ജിനി ഹരിദാസ്‌ എന്ന അവതാരക മലയാളത്തെ കശക്കിത്തുപ്പി എറിയുന്നതുകാണുമ്പോള്‍ മലയാളിയായി ജനിച്ചതില്‍ ലജ്ജതോന്നുന്നു.
കേരളത്തിലെ ജനങ്ങളെ പാട്ടുപഠിപ്പിക്കുന്നതിനുമുമ്പ്‌ ഏഷ്യാനെറ്റ്‌ ചാനല്‍ രഞ്‌ജിനി ഹരിദാസിനെ മലയാളം പഠിപ്പിക്കണം എന്നൊരു അപേക്ഷയുണ്ട്‌.
അതിനുവേണ്ടി എത്ര എസ്‌.എം.എസുകള്‍ വേണമെങ്കിലും അയയ്‌ക്കാന്‍ സ്വന്തംഭാഷയെ സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ തയാറാകും...

By: ബൈജു എന്‍. നായര്‍


1 Comments:

ജിക്കുമോന്‍ said...

എന്നാലും അവള്‍ നന്നാകും എന്ന് തോന്നുന്നില്ല ഭൂതത്താനെ...

Post a Comment

Related Posts Plugin for WordPress, Blogger...

Now call India at cheaper rates

© Thattukada Blog - A one stop for all about Malayalam Blogs and links to more Malayalam Blogs Visit http://www.thattukadablog.com/ . Site design By Jikkumon - On behalf of Designer teams of OBT 2009. Disclaimer: Materials on this page is chosen by blogger. Contents and responsibility belong to the respective authors.

Now call India at cheaper rates

How to call India at cheap rates hassle free ! If you live anywhere in the world and are trying to call your relatives and folks back in India, things can get really painful. In fact, calling India isn’t difficult, you have different ways to make a call to India. But the bigger question everyone asks is – How can I call India at economically cheap rates ?

Internet phone service is the new, easier way to communicate. Internet phone service lets users make cheap phone calls using their broadband Internet connection. We can offers you latest features and technologies makes Internet phone service easy and fun. Voipfone provide many different solution for consumers and business users.

For more details

E:mail: sumeshcm2004@gmail.com

Receive all updates via Facebook. Just Click the Like Button Below

You can also receive Free Email Updates:

Powered By Jikkumon